Advertisement
Contact us to Advertise here
പായിപ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് വി.പി. ലോഗോ പ്രകാശനം നിർവഹിച്ചു. സൈക്കോളജിസ്റ്റ്, സ്പെഷ്യൽ എജ്യൂക്കേറ്റർ തുടങ്ങിയ പ്രൊഫഷണലുകളുടെ സേവനം ഉൾപ്പെടുത്തി ഈവനിംഗ് തെറാപ്പി സെന്ററായാണ് ചൈൽഡ് ഡെവലപ്‌മെന്റ് സെന്റർ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.
തണൽ ചെയർമാൻ സി.എ. ബാവ, സെക്രട്ടറി ഹാരിസ് മുഹമ്മദ്, ട്രസ്റ്റ് അംഗങ്ങളായ മുഹമ്മദ് അസ്‌ലം, അബ്ദുൽ കരീം, യാസർ വി.കെ., അൻവർ ടി.യു. എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
പദ്ധതിയെക്കുറിച്ച് സ്പെഷ്യൽ എജ്യൂക്കേറ്റർ ഫായിസ് മുഹമ്മദ് വിശദീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് വി.പി., വൈസ് പ്രസിഡന്റ് കെ.പി. ജോയി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. പഞ്ചായത്തിലെ എല്ലാ വാർഡ് മെമ്പർമാരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
കുട്ടികളുടെ വിവിധങ്ങളായ വികസന-പഠന ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് ആവശ്യമായ തെറാപ്പികളും പരിശീലനങ്ങളും ലഭ്യമാക്കുന്നതിനൊപ്പം കുടുംബങ്ങൾക്ക് ആവശ്യമായ പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രം പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.
Comments
0 comment