Advertisement
Contact us to Advertise here
അമൃത്സര്‍: പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്റെ പാര്‍ട്ടി ബിജെപിയില്‍ ലയിക്കും. തിങ്കളാഴ്ച്ച ചേരുന്ന പാര്‍ട്ടി യോഗത്തിന് ശേഷമായിരിക്കും തീരുമാനം. കഴിഞ്ഞ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് അമരീന്ദര്‍ കോണ്‍ഗ്രസ് വിട്ട് പഞ്ചാബ് ലോക് കോണ്‍ഗ്രസ് രൂപീകരിച്ചത്.
ബിജെപി ദേശീയ അദ്യക്ഷന്‍ ജെ പി നദ്ദയുടെ സാന്നിദ്ധത്തില്‍ അമരീന്ദര്‍ പാര്‍ട്ടി അംഗത്വമെടുക്കും. അമരീന്ദറിനൊപ്പം മകന്‍ റാണ്‍ ഇന്ദര്‍ സിംഗ്, മകള്‍ ജെയ് ഇന്ദര്‍ കൗര്‍, പേരമകന്‍ നിര്‍വാണ്‍ സിംഗ് എന്നിവരും ബിജെപിയില്‍ ചേരുമെന്നാണ് വിവരം. നിലവില്‍ നട്ടെല്ലില്‍ ശസ്ത്രയക്കിയക്കായി ലണ്ടനിലാണ് അമരീന്ദറുള്ളത്.
നിയസഭാ തെരഞ്ഞെടുപ്പില്‍ 92 സീറ്റുകള്‍ നേടി ആം ആദ്മി സര്‍ക്കാര്‍ അധികാരത്തിലെത്തിയിരുന്നു. ഭരണകക്ഷിയായിരുന്ന കോണ്‍ഗ്രസിന് കേവലം 18 സീറ്റുകള്‍ മാത്രമാണ് നേടാനായത്. പട്യാല നിയമസഭാ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിനെ 19,873 വോട്ടുകള്‍ക്കാണ് ആം ആദ്മി സ്ഥാനാര്‍ത്ഥി തോല്‍പ്പിച്ചത്.
Comments
0 comment