menu
പൊണ്ണത്തടി ക്യാൻസറിന് കാരണമായേക്കാം!
പൊണ്ണത്തടി ക്യാൻസറിന് കാരണമായേക്കാം!

Advertisement

Flotila

Contact us to Advertise here

അമിതവണ്ണം (over weight ) ഇന്ന് പലരേയും അലട്ടുന്ന ആരോ​ഗ്യപ്രശ്നമാണ്. അമിതവണ്ണം വിവിധ ആരോ​ഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും.

അമിതവണ്ണം (over weight ) ഇന്ന് പലരേയും അലട്ടുന്ന ആരോ​ഗ്യപ്രശ്നമാണ്. അമിതവണ്ണം വിവിധ ആരോ​ഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും.

ഡബ്ല്യുഎച്ച്‌ഒ യൂറോപ്യന്‍ റീജിയണല്‍ ഒബിസിറ്റി റിപ്പോര്‍ട്ട് 2022 പൊണ്ണത്തടി വര്‍ദ്ധിക്കുന്നതുമായി ബന്ധപ്പെട്ട ഗുരുതരമായ ആരോഗ്യ അപകടങ്ങളെക്കുറിച്ച്‌ മുന്നറിയിപ്പ് നല്‍കുന്നു. അമിതഭാരം 13 തരം ക്യാന്‍സര്‍ വരാനുള്ള ഉയര്‍ന്ന അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനങ്ങള്‍ പറയുന്നു.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പുകയില എന്നിവയ്ക്ക് ശേഷം മരണത്തിനുള്ള അപകട ഘടകമായി അമിതഭാരവും പൊണ്ണത്തടിയും നാലാം സ്ഥാനത്താണ്. പൊണ്ണത്തടി ആരോഗ്യത്തിന് അപകടമുണ്ടാക്കുന്ന ഒരു സങ്കീര്‍ണ്ണമായ രോഗമാണ്. ഹൃദയ സംബന്ധമായ അസുഖങ്ങള്‍, ടൈപ്പ് 2 പ്രമേഹം, ക്യാന്‍സര്‍ എന്നിവയുള്‍പ്പെടെ നിരവധി സാംക്രമികേതര രോഗങ്ങളുമായി (non communicable diseases (NCDs) ബന്ധപ്പെട്ടിരിക്കുന്നു.


പൊണ്ണത്തടി പ്രത്യേകമായി ചികിത്സിക്കുകയും നിയന്ത്രിക്കുകയും ചെയ്യേണ്ട ഒരു രോ​ഗാവസ്ഥയാണെന്നും വിദ​ഗ്ധര്‍ പറയുന്നു. ആഗോളതലത്തില്‍ ഓരോ വര്‍ഷവും 1.3 ദശലക്ഷത്തിലധികം മരണങ്ങള്‍ക്ക് അമിതഭാരവും പൊണ്ണത്തടിയും കാരണമാകുമെന്ന് ഏറ്റവും പുതിയ ഡാറ്റ വ്യക്തമാക്കുന്നു.


അമിതഭാരവും പൊണ്ണത്തടിയും ശരീരത്തില്‍ മാറ്റങ്ങള്‍ വരുത്തി ക്യാന്‍സറിലേക്ക് നയിക്കും. ഈ മാറ്റങ്ങളില്‍ നീണ്ടുനില്‍ക്കുന്ന വീക്കം, ഇന്‍സുലിന്‍, ലൈംഗിക ഹോര്‍മോണുകളുടെ വ്യത്യാസം എന്നിവ ഉള്‍പ്പെടാം. ഒരു വ്യക്തിയുടെ അമിതഭാരം കൂടുന്നതിനനുസരിച്ച്‌ ക്യാന്‍സറിനുള്ള സാധ്യത വര്‍ദ്ധിക്കുന്നതായി Centers for Disease Control and Prevention വ്യക്തമാക്കുന്നു.

What's your reaction?

Comments

https://keralatimes.co.in/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations