menu
പുതിയ കോവിഡ് കേസുകളില്‍ പ്രകടമാകുന്നത് നെഞ്ചുവേദന, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങള്‍ എന്ന് ആരോഗ്യ വിദഗ്ദര്‍
പുതിയ കോവിഡ് കേസുകളില്‍ പ്രകടമാകുന്നത് നെഞ്ചുവേദന, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങള്‍ എന്ന് ആരോഗ്യ വിദഗ്ദര്‍

Advertisement

Flotila

Contact us to Advertise here

പുതിയ കോവിഡ് കേസുകളില്‍ പ്രകടമാകുന്നത് നെഞ്ചുവേദന, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങള്‍ എന്ന് ആരോഗ്യ വിദഗ്ദര്‍

രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും ഉയര്‍ന്നുവരികയാണ്. എന്നാൽ പലരിലും മുമ്പത്തേതില്‍ നിന്നും വ്യത്യസ്തമായ ലക്ഷണങ്ങളാണ് കണ്ടുവരുന്നതെന്ന് ആരോഗ്യ വിദഗ്ദര്‍. നെഞ്ചുവേദന, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങള്‍ പുതിയ കോവിഡ് രോഗികളില്‍ വ്യാപകമാണെന്നും ഇവര്‍ വിലയിരുത്തുന്നു.

തലവേദന, പനി, ചുമ, ജലദോഷം, തൊണ്ടവേദന, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങളോടു കൂടിയ കോവിഡാണ് നേരത്തേ ഭൂരിഭാഗം പേരെയും ബാധിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ നെഞ്ചുവേദന, മൂത്രത്തിന്റെ അളവിലുള്ള കുറവ്, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങള്‍ക്കു പിന്നാലെ കോവിഡ് പോസിറ്റീവാകുന്ന അവസ്ഥ കൂടിയെന്നാണ് കണ്ടെത്തല്‍.

അക്യൂട് കൊറോണറി സിന്‍ഡ്രം, ഹൃദയാഘാതം തുടങ്ങിയവയും കോവിഡ് രോഗികളില്‍ കൂടുന്നുവെന്ന് ഇന്ദ്രപ്രസ്ഥ അപോളോ ഹോസ്പിറ്റലിലെ ഡോ.രാജേഷ് ചൗള പറയുന്നു. മിക്കവരിലും ഒരാഴ്ചയോളം എടുത്താണ് രോഗം ഭേദമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹിയില്‍ നടത്തിയ പഠനത്തില്‍ ഒമിക്രോണ്‍ വകഭേദമായ BA2.75 ആണ് കൂടുതല്‍ വ്യാപനത്തിന് ഇടയാക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. വ്യാപനം കൂടുതലാണെങ്കിലും കരുതുന്നത്ര അപകടകാരിയല്ല ഈ വകഭേദമെന്ന് ലോകാരോഗ്യസംഘടന തന്നെ വ്യക്തമാക്കുകയും ചെയ്തിരുന്നു.

കോവിഡ് മരണനിരക്കുകളുടെ കാര്യത്തിലും ഒരിടവേളയ്ക്ക് ശേഷം ഉയര്‍ച്ച ഉണ്ടായി. ഇതിനു പിന്നില്‍ കോവിഡ് വൈറസ് മാത്രമല്ലെന്നും നേരത്തേ ശ്വാസകോശ, കിഡ്‌നി സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവരിലും ഹൃദ്രോഗമുള്ളവരിലുമൊക്കെയാണ് രോഗം മരണത്തിലേക്ക് നയിക്കുന്നതെന്നും വിദഗ്ദര്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ കോവിഡ് ബാധിച്ചവരില്‍ ഹൃദ്രോഗ സംബന്ധമായ പ്രശ്‌നങ്ങള്‍ കൂടുന്നതായും കണ്ടുവരുന്നുണ്ട്.

What's your reaction?

Comments

https://keralatimes.co.in/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations