Advertisement
Contact us to Advertise here
വാളകം: വാളകം ഗ്രാമ പഞ്ചായത്തിൽ ഓപ്പറേഷൻ വാഹിനി പ്രവർത്തനങ്ങൾക്ക് തുടക്കമായി. ജില്ലാ കളക്ടർ അടിയന്തിരമായി അനുവദിച്ച ഡിസാസ്റ്റർ ഫണ്ടുപയോഗിച്ചാണ് പ്രവർത്തനങ്ങൾക്ക് തുടക്കമായത്. കടാതി പാടത്തെ 2 കിലോമീറ്ററോളം തോടുകളിലാണ് ഇതുമൂലം നീരൊഴുക്ക് സുഗമമാകുന്നത് . ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ജോളി മോൻ ചുണ്ടയിൽ പദ്ധതി ഉദ്ഘാടനം ചെയ്തു. മെമ്പർമാരായ ബിനോ കെ ചെറിയാൻ, മനോജ് പി എൻ, കെ പി എബ്രഹാം, ഇറിഗേഷൻ വകുപ്പ് അസിസ്റ്റൻറ് എഞ്ചിനീയർ സാജു എം ചാണ്ടി, ഓവർസിയർ പോൾ കുര്യൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ കെ ഒ ജോർജ്, നേതാക്കളായ തോമസ് ഡിക്രൂസ്, അജി പാണ്ടിയാൻമല, പി. യാക്കോബ് എന്നിവർ നേതൃത്വം നൽകി. വാളകം ഗ്രാമ പഞ്ചായത്തിലെ വെള്ളപ്പൊക്ക ദുരിതമനുഭവിക്കുന്ന കടാതിയിലേയും സമീപ പ്രദേശത്തെയും ജനങ്ങൾക്ക് ഇതു മൂലം ആശ്വാസം ലഭിക്കും എന്നും പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി
Comments
0 comment