menu
വലിയ സിനിമകള്‍ക്ക് മാത്രമേ ഇപ്പോള്‍ ആളുകളുള്ളൂ : ധ്യാന്‍ ശ്രീനിവാസന്‍
വലിയ സിനിമകള്‍ക്ക് മാത്രമേ ഇപ്പോള്‍ ആളുകളുള്ളൂ : ധ്യാന്‍ ശ്രീനിവാസന്‍

Advertisement

Flotila

Contact us to Advertise here

വലിയ സിനിമകള്‍ക്ക് മാത്രമേ ഇപ്പോള്‍ ആളുകളുള്ളൂ, കാണികളെ ആകര്‍ഷിക്കുന്നതൊന്നുമില്ലെങ്കില്‍ തിയേറ്ററില്‍ ആള് പോകുന്നില്ല: ധ്യാന്‍ ശ്രീനിവാസന്‍

മലയാള സിനിമയില്‍ വലിയ പ്രതിസന്ധി ഉണ്ടെന്ന് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. വലിയ ക്യാന്‍വാസിലുള്ള ചിത്രങ്ങള്‍ക്കാണ് തിയേറ്ററില്‍ കാണികള്‍ ഉള്ളത് എന്നും ഇതര ഭാഷകളിലുള്ള ചിത്രങ്ങള്‍ മലയാളികള്‍ സ്വീകരിക്കുന്നത് പോലെ തിരിച്ച് സംഭവിക്കുന്നില്ല എന്നും ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.

‘സായാഹ്ന വാര്‍ത്തകള്‍’ എന്ന ചിത്രത്തിന്റെ പ്രചരണാര്‍ത്ഥം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് താരത്തിന്റെ പ്രതികരണം. ഇവിടുത്തെ പ്രേക്ഷകര്‍ എല്ലാ സിനിമകളും കാണുന്നവരാണ്. പക്ഷെ ഇതേ സ്വീകാര്യത തമിഴ് സിനിമ പ്രേക്ഷകര്‍ മലയാളത്തിന് നല്‍കുന്നില്ല.

അവിടെ ഒരു മലയാള സിനിമയെ പ്രൊമോട്ട് ചെയ്തിറക്കാന്‍ അവര്‍ സമ്മതിക്കില്ല. പക്ഷെ ഇവിടെ എല്ലാ സിനിമകളും ഓപ്പണ്‍ ആണ്. മറ്റൊന്ന്, കാണികളെ ആകര്‍ഷിപ്പിക്കുന്നതൊന്നുമില്ലെങ്കില്‍ തിയേറ്ററില്‍ ആള് പോകുന്നില്ല.

ശരിക്കും വലിയ സിനിമകള്‍ക്ക് മാത്രമേ ഇപ്പോള്‍ ആളുകളുള്ളൂ. വലിയ സിനിമകളെടുക്കുന്ന വലിയ ക്യാന്‍വാസില്‍ ഒരുങ്ങുന്ന തമിഴ് സിനിമകള്‍ക്കും കന്നഡ സിനിമകള്‍ക്കും ഹിന്ദി സിനിമകള്‍ക്കും മാത്രമേ മലയാളി ഓഡിയന്‍സ് അടക്കം പോകുന്നുള്ളു. അതാണ് സത്യാവസ്ഥ.” ധ്യാന്‍ കൂട്ടിച്ചേര്‍ത്തു.

What's your reaction?

Comments

https://keralatimes.co.in/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations