Advertisement
Contact us to Advertise here
സാമ്പത്തിക വളർച്ചയും കയറ്റുമതിയും കുറയുന്നതു കൂടാതെ സംസ്ഥാനത്തിന്റെ ടൂറിസം മേഖലയും തകർച്ചയിലാകും. യുദ്ധം നീണ്ടു പോയാല്‍ ഇന്ധന വില വർദ്ധനവിനും സാധ്യയുണ്ട്.
സംസ്ഥാനത്തെ നാലു വിമാനത്താവളങ്ങളില്‍ നിന്നായി പ്രതിദിനം 200 ടണ്‍ പച്ചക്കറികളും പഴവർഗ്ഗങ്ങളുമാണ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നത്. വിമാനങ്ങള്‍ റദ്ദാക്കിയതോടെ നിലവില്‍ കയറ്റുമതി പൂർണമായും നിലച്ചതാണ് ആദ്യ പ്രതിസന്ധിയെന്ന് സാമ്പത്തിക വിദഗ്ധനായ എസ് മുരളീധരൻ പറഞ്ഞു. ഹോർമുസ് കടലിടുക്ക് ഇറാന്റെ നിയന്ത്രണത്തില്‍ ആയതിനാല്‍ കപ്പല്‍ മാർഗ്ഗമുള്ള കയറ്റുമതിക്കും വഴിയില്ല.
യുദ്ധം നീണ്ടു നിന്നാല്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ച നിരക്ക് കുറയുമെന്നും ഇന്ധന വില വർധനവിന് വഴിയൊരുക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ക്രൂഡോയില്‍ വില വർധനവിനൊപ്പം ഇടിയുന്ന ഇന്ത്യൻ രൂപയുടെ മൂല്യവും ഇന്ധന വില വർധനവിന് വഴിയൊരുക്കും. ഇറാൻ യുദ്ധം നീളുന്നത് റംസാൻ കാലത്ത് നാട്ടില്‍ വരേണ്ട മലയാളികളെയും പ്രതികൂലമായി ബാധിക്കും. വിമാന ടിക്കറ്റ് നിരക്ക് 50% മുതല്‍ 100 % വരെ വർധിക്കാനും സാധ്യതയുണ്ട്. നിരവധി വിദേശ ടൂറിസ്റ്റുകള്‍ എത്താറുള്ള കേരളത്തിലേയ്ക്ക് അവരുടെ വരവും ഇല്ലാതെയാകും.
Comments
0 comment