Advertisement
Contact us to Advertise here
തിരുവനന്തപുരം : മുന്‍ ഡിജിപി ഡോ. പി ജെ അലക്‌സാണ്ടര്‍ അന്തരിച്ചു. 89 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
1960 ബാച്ചിലെ ഉദ്യോഗസ്ഥനാണ്. കെ കരുണാകരന്റെ കാലഘട്ടത്തില്‍ വിവിധ ജില്ലകളില്‍ പൊലീസ് മേധാവിയായി പ്രവർത്തിച്ചു.
വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു.
വിരമിച്ച ശേഷം പോലീസ് പരിഷ്‌കരണങ്ങളെ സംബന്ധിച്ച് എഴുതുകയും പ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്.
മൃതദേഹം കവടിയാറിലുള്ള സ്വവസതിയില്‍.വിദേശത്തുള്ള മകള്‍ എത്തിയശേഷമായിരിക്കും സംസ്കാരം.
Comments
0 comment