menu
വിദ്യാർത്ഥികൾക്ക് ആട്, പ്രാവ്, അലങ്കാര മത്സ്യങ്ങൾ വിതരണം ചെയ്തു
വിദ്യാർത്ഥികൾക്ക് ആട്, പ്രാവ്, അലങ്കാര മത്സ്യങ്ങൾ വിതരണം ചെയ്തു

Advertisement

Flotila

Contact us to Advertise here

വിദ്യാർത്ഥികൾക്ക് ആട്, പ്രാവ്, അലങ്കാര മത്സ്യങ്ങൾ വിതരണം ചെയ്തു

ഈസ്റ്റ് മാറാടി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെയും മറ്റു ക്ലബുകളുടെയും സഹകരണത്തിൽ ജീവനം ജീവധനം പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികളിൽ സ്വയം തൊഴിൽ പ്രോത്സാഹിപ്പിക്കുന്നതിനായി ആട്ടിൻകുട്ടികൾ, പ്രാവുകൾ, അലങ്കാര മത്സ്യക്കുഞ്ഞുങ്ങൾ എന്നിവ സൗജന്യമായി വിതരണം ചെയ്തു.

കോവിഡ് ലോക്ക് ഡൗൺ സമയത്ത് മണ്ണുത്തി വെറ്ററിനറി സർവകലാശാലയുടെയും ഫിഷറീസ് സർവകലാശാലയുടെയും സ്റ്റേറ്റ് എൻ.എസ്.എസ് സെല്ലിന്റെയും സഹകരണത്തിൽ വിദ്യാർത്ഥികൾക്ക് ഓൺലൈനായി പശു, ആട് , കോഴി, അലങ്കാര പക്ഷികകൾ, വളർത്തു മൃഗങ്ങൾ, അലങ്കാര മത്സ്യങ്ങൾ തുടങ്ങിയവ വളർത്തുന്നതിനുള്ള  പരിശീലനം നൽകിയിരുന്നു. ഇതിനെ തുടർന്ന്  ആറ് മാസങ്ങൾക്കു മുന്നെ  വിദ്യാർത്ഥിക്ക് അഞ്ച്  മുട്ടകോഴികൾ നൽകിയിരുന്നു. ഇപ്പോൾ അത് മുട്ടയിട്ട് തുടങ്ങി. 

ആടു തോമ എന്ന ക്യാമ്പയിനിന്റെ ഭാഗമായി ആട്ടിൻകുട്ടികൾ വിതരണം  എറണാകുളം ജില്ലാ പഞ്ചായത്തംഗം ശ്രീമതി. ഷാന്റി എബ്രഹാം നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്ക് നൽകിയ ആട് പ്രസവിക്കുമ്പോൾ അതിൽ നിന്നും ലഭിയ്ക്കുന്ന ഒരു കുട്ടിയെ അടുത്ത വിദ്യാർത്ഥിയ്ക്ക് നൽകണം. ആൺ ആടാണെങ്കിൽ പ്രായപൂർത്തിയായി ഇറച്ചിക്കായി വിൽക്കുമ്പോൾ അതിൽ നിന്നും നിശ്ചിത തുക മാറ്റി ഒരു ആട്ടിൻകുട്ടിയെ വാങ്ങി മറ്റൊരു വിദ്യാർത്ഥിക്ക് നൽകണം. ഇങ്ങനെ സ്കൂളിലെ ഓരോ വിദ്യാർത്ഥിയുടെ വീട്ടിലും ഒരു ആട് വളർത്തണം എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്ന്  പ്രോഗ്രാം ഓഫീസർ സമീർ സിദ്ദീഖി പറഞ്ഞു.

 "പറവ" എന്ന ക്യാമ്പയിനിന്റെ ഭാഗമായി മൂവാറ്റുപുഴയിലെ സോഷ്യൽ വർക്കറായ സന്തോഷ് കുമാർ സ്പോൺസർ ചെയ്ത പ്രാവുകളുടെ  വിതരണം മൂവാറ്റുപുഴ നഗരസഭയിലെ ഇരുപത്തി ഒന്നാം വാർഡ് കൗൺസിലർ ജിനു ആന്റണി മടേയ്ക്കൽ നിർവ്വഹിച്ചു.

"ഗപ്പിക്കുളം" എന്ന ക്യാമ്പയിനിന്റെ ഭാഗമായി അലങ്കാര മത്സ്യ കുഞ്ഞുങ്ങളുടെ വിതരണം മാറാടി ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ  ജിഷ ജിജോ നിർവഹിച്ചു.

 പി.റ്റി.എ പ്രസിഡന്റ് സിനിജ സനിൽ പ്രിൻസിപ്പാൾ റനിത ഗോവിന്ദ്, ഹെഡ്മാസ്റ്റർ അജയൻ എ.എ, മദർ പി റ്റി എ ചെയർ പേഴ്സൺ ഷർജ സുധീർ, സ്കൂൾ വികസന സമിതി ചെയർമാൻ റ്റി.വി അവിരാച്ചൻ , സ്റ്റാഫ് സെക്രട്ടറി അനിൽ കുമാർ, പ്രോഗ്രാം ഓഫീസർ സമീർ സിദ്ദീഖി.പി, സ്കൂൾ കൗൺസലർ ഹണി വർഗീസ്, രതീഷ് വിജയൻ , സുധി മോൻ എ.കെ വിദ്യാർത്ഥികളായ ശ്രീജിത് പ്രദീപ്, യദുകൃഷ്ണൻ , ശിവാനന്ദ് സജി, ആൻ മരിയ , ഗായത്രി സോമൻ  തുടങ്ങിയവർ പങ്കെടുത്തു.

What's your reaction?

Comments

https://keralatimes.co.in/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations