യാഥാർത്ഥ്യബോധത്തെ മറന്നു കൊണ്ടുള്ള സാമൂഹിക ഐക്യം തകർക്കുന്ന ഇത്തരത്തിലുള്ള സമരങ്ങൾക്ക് മുസ്ലിം ലീഗും അതിന്റെ പോഷക സംഘടനകളും ഒരു രീതിയിലും അംഗീകരിക്കില്ല എന്ന് വ്യക്തമാക്കി.
നിർമ്മല കോളേജിലെ പ്രിൻസിപ്പൽ ഫാദർ ജസ്റ്റിൻ കണ്ണാടൻ അടക്കമുള്ള പ്രധാന അധ്യാപകരുമായി മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം പി എം അമീർ അലി സാഹിബിന്റെ നേതൃത്വത്തിൽ ചർച്ച നടത്തുകയും സൗഹാർദ്ദ അന്തരീക്ഷം നിലനിർത്തുന്നതിന് വേണ്ടിയുള്ള എല്ലാ സഹകരണവും ഉറപ്പുനൽകുകയും ചെയ്തു.
ചർച്ചയിൽ മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട് പി എ ബഷീർ , യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ടി എം ഹാഷിം , യൂത്ത് ലീഗ് മണ്ഡലം പ്രസിഡണ്ട് ആരിഫ് പി എ , എംഎസ്എഫ് മണ്ഡലം പ്രസിഡണ്ട് റമീസ് , ജന. സെക്രട്ടറി സാലിഹ് , യൂത്ത് ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് സാലിഹ് മലേക്കുടി , ശിഹാബ് മായ്ക്കനാട് എന്നിവർ പങ്കെടുത്തു