സംസ്ഥാനത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുമായി പതിനായിരങ്ങളാണ് ഹെലികോപ്റ്റർ യാത്രകൾക്കും ചുണ്ടൻ വള്ളംകളി മത്സരത്തിനും മൂവാറ്റുപുഴയിലേക്ക് ഒഴുകിയെത്തിയത്. രാവിലെ ആകാശം നിറഞ്ഞ് ഹെലികോപ്റ്ററുകളുടെ നീണ്ട നിര ജനങ്ങളെ ആവേശഭരിതരാക്കി.
കരിചാൽ ചുണ്ടൻ ചമ്പക്കുളം, നടുഭാഗം ചുണ്ടൻ ജവഹർ തായങ്കരി, കല്ലുപ്പറമ്പൻ തുടങ്ങി നെഹ്റു ട്രോഫിയിൽ അണിനിരക്കുന്ന വമ്പൻ ടീമുകളുടെ വാശിയേറിയ മത്സരമാണ് ഉച്ചകഴിഞ്ഞ് മൂവാറ്റുപുഴയാറിന്റെ ഓളങ്ങളെ പുളകിതമാക്കിക്കൊണ്ട് അരങ്ങേറിയത്.
ത്രിവേണി യോണത്തിന്റെ ശോഭ കെടുത്താൻ സമാന്തരമായി മൂവാറ്റുപുഴയിൽ തന്നെ ചിലർ ചേർന്ന് സംഘടിപ്പിച്ച വടംവലി മത്സരം അടക്കം കൊട്ടിഘോഷത്തെ പരിപാടികൾ എല്ലാം തന്നെ പൊളിഞ്ഞു നാണം കെട്ടു.