Advertisement
Contact us to Advertise here
ഓപ്പറേഷൻ പി ഹണ്ടിന്‍റെ ഭാഗമായി നടന്ന പരിശോധനയില്‍ എറണാകുളം റൂറൽ ജില്ലയിൽ ഒരാൾ അറസ്റ്റിൽ. 32 പേർക്കെതിരെ കോടതിയിൽ റിപ്പോർട്ട് നൽകി. മുപ്പത്തിമൂന്ന് മൊബൈൽ ഫോണുകളും ഒരു ലാപ് ടോപ്പും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു. തായിക്കാട്ടുകര എസ്.എ അപ്പാർട്ട്മെൻറിൽ താമസിക്കുന്ന കോട്ടയം അയ്മനം വാടകര വീട്ടിൽ സാജൻ (32) ആണ് അറസ്റ്റിലായത്. ഇയാളുടെ ലാപ് ടോപ്പിൽ നിന്നും കുട്ടികളുടെ നഗ്ന ചിത്രങ്ങൾ കണ്ടെടുത്തിട്ടുണ്ട്. ജില്ലാ പോലീസ് മേധാവി കെ..കാർത്തിക്കിൻറെ നേതൃത്വത്തിൽ സൈബർ ഡോം, സൈബർ സ്റ്റേഷൻ, സൈബർ സെൽ, പോലീസ് സ്റ്റേഷനുകൾ എന്നിവർ ചേർന്നാണ് പരിശോധന നടത്തുന്നത്. വീടുകളിലും, സ്ഥാപനങ്ങലുമാണ് പരിശോധന നടക്കുന്നത്. റെയ്ഡ് പുലർച്ചെ ആരംഭിച്ചു. കുട്ടികള്‍ ഉള്‍പ്പെട്ട നഗ്ന വീഡിയോകളും, ചിത്രങ്ങളും കാണുക, പ്രചരിപ്പിക്കുക, സൂക്ഷിച്ചുവയ്ക്കുക, ഡൗൺലോഡ് ചെയ്യുക എന്നീ പ്രവൃത്തികൾ ചെയ്യുന്നവരെ നിയമ നടപടിക്ക് വിധേയമാക്കുന്നതാണ് ഓപ്പറേഷൻ പി ഹണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പരിശോധനകള്‍ നടക്കുമെന്ന് എസ്.പി പറഞ്ഞു.
Comments
0 comment