Advertisement
Contact us to Advertise here
മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ നടക്കുന്ന സൈൻസ് - 2022 ഡോക്യുമെൻററി ഹ്രസ്വ ചലച്ചിത്ര മേളയുടെ മൂന്നാം ദിനം മികച്ച ചിത്രങ്ങളാൽ സമ്പന്നമായി. ഇ വി എം ലത തീയേറ്ററിലെ സ്ക്രീനുകളിൽ മത്സര വിഭാഗത്തിൽ 3 ചിത്രങ്ങളും 20 ഡോക്യുമെൻ്ററികളും അടക്കം 27 ചിത്രങ്ങൾ പ്രദർശിപ്പിച്ചു.നഗരി പാക്കേജിൽ 10 സിനിമകൾ പ്രദർശിപ്പിച്ചു .വിവിധങ്ങളായ ഇന്ത്യൻ നഗരങ്ങൾ പശ്ചാത്തലമാക്കി അവിടങ്ങളിലെ പ്രശ്നങ്ങളും അവയോടുള്ള സമീപനങ്ങളും പരിശോധിക്കുന്ന നഗരി പാക്കേജിലെ ചിത്രങ്ങൾ ചാൾസ് കൊറയ ഫൗണ്ടേഷൻ നടത്തിയ മത്സരങ്ങളിൽ നിന്നും തിരഞ്ഞെടുത്തവയാണ്.
.കാലമെഴുതും നാട്ടു ചുവടുകൾ പാക്കേജിൽ ഷൺമുഖനാഥൻ സംവിധാനം ചെയ്ത ദേവരടിയാർ ഇൻ സദിർ ,അരുൺ ഘോപ്ക്കർ സംവിധാനം ചെയ്ത പ്രവാഹി എന്നിവ പ്രദർശിപ്പിച്ചു. ഫിലിംസ് ഡിവിഷൻ അടക്കമുള്ള ചലച്ചിത്ര നിർമ്മാണ സംരക്ഷണ മേഖലകളിലെ സ്ഥാപനങ്ങൾ അടച്ചു പൂട്ടാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിൻ്റെ പശ്ചാത്തലത്തിൽ ഫിലിംസ് ഡിവിഷൻ്റെ ശേഖരത്തിലുള്ള ചിത്രങ്ങൾ ഈ മേളയിൽ പ്രദർശിപ്പിക്കുന്നുണ്ട്. ആ ശേഖരത്തിൽ പ്പെട്ട ഐ ആം 20 പ്രദർശിപ്പിച്ചു.
ജോഷി ജോസഫ് സംവിധാനം നിർവഹിച്ച അഭിമാനി ജല്‍ പ്രദർശിപ്പിച്ചു.
ഇഫ് മെമ്മറി സെര്‍വ്സ് മി റൈറ്റ് (റഫീഖ് ഏലിയാസ്),ലക്ഷ്മി (ഹരോള്‍ഡ് ആന്റണി പോള്‍സണ്‍)മെഷീന്‍ (പ്രവീണ്‍ അനര്‍സ്), എന്നീ ചലച്ചിത്ര പ്രവർത്തകർ പ്രദർശനത്തിന് ശേഷമുള്ള ഓപ്പൺ ഫോറത്തിൽ പങ്കെടുത്തു.
Comments
0 comment