Advertisement
Contact us to Advertise here
ഗോവ :
ഗോവ രാജഭവൻ ഓഗസ്റ്റ് 15 ന് രാജഭവൻ ദർബാർ ഹാളിൽ നടത്താനിരുന്ന അറ്റ് ഹോം പരിപാടിയും അതിനോടനുബന്ധിച്ച ആഘോഷങ്ങളും ലളിതമാക്കിനടത്താനും അതിൽ നിന്നും ലഭിക്കുന്ന 6 ലക്ഷം രൂപ കേരള മുഖ്യമന്ത്രിയുടെ വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകാനും ബഹു. ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ള തീരുമാനിച്ചു.
ഇത് കൂടാതെ ഗവർണറുടെ വ്യക്തിനിഷ്ട ഫണ്ടിൽ നിന്നും ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കും ഒരു ലക്ഷം രൂപ സേവാഭാരതിയുടെ ഫണ്ടിലേക്ക് നൽകുമെന്ന് ഗവർണർ അറിയിച്ചു.
Comments
0 comment