menu
ജാമ്യ വ്യവസ്ഥ ലംഘിച്ച് വീണ്ടും കുറ്റകൃത്യത്തിലേർപ്പെട്ട പ്രതിയുടെ ജാമ്യം റദ്ദ് ചെയ്ത് ജയിലിലടച്ചു
ജാമ്യ വ്യവസ്ഥ ലംഘിച്ച് വീണ്ടും കുറ്റകൃത്യത്തിലേർപ്പെട്ട പ്രതിയുടെ ജാമ്യം റദ്ദ് ചെയ്ത് ജയിലിലടച്ചു

Advertisement

Flotila

Contact us to Advertise here

ജാമ്യ വ്യവസ്ഥ ലംഘിച്ച് വീണ്ടും കുറ്റകൃത്യത്തിലേർപ്പെട്ട പ്രതിയുടെ ജാമ്യം റദ്ദ് ചെയ്ത് ജയിലിലടച്ചു

ജാമ്യ വ്യവസ്ഥ ലംഘിച്ച് വീണ്ടും കുറ്റകൃത്യത്തിലേർപ്പെട്ട പ്രതിയുടെ ജാമ്യം റദ്ദ് ചെയ്ത് ജയിലിലടച്ചു. മുനമ്പം പള്ളിപ്പുറം വാടപ്പുറം വീട്ടിൽ ശരത്ത് (34) ന്‍റെ ജാമ്യമാണ് റദ്ദ് ചെയ്തത്. സ്ത്രീയെ ആക്രമിച്ച കേസിലാണ് ശരത്തിനെ നേരത്തെ അറസ്റ്റ് ചെയ്തത്. ഈ കേസിൽ പ്രതിക്ക് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചിരുന്നു. ജാമ്യ വ്യവസ്ഥകൾ ലംഘിച്ച് സമാന സ്വഭാവമുളള കേസിൽ പ്രതിയായതിനെ തുടർന്നാണ് ജാമ്യം റദ്ദ് ചെയ്ത് ജയിലിലടച്ചത്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്‍റെ നിര്‍ദ്ദേശാനുസരണം ബന്ധപ്പെട്ട കോടതിയില്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. നിരന്തരം കുറ്റകൃത്യങ്ങളിലേർപ്പെടുന്നവരുടെ പട്ടിക തയ്യാറാക്കി ഇവര്‍ ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച് വീണ്ടും കുറ്റകൃത്യങ്ങളിലേർപ്പെടുന്നുണ്ടോയെന്ന്‍ നിരീക്ഷിച്ചു വരികയാണെന്ന് എസ്.പി കാർത്തിക്ക് പറഞ്ഞു. നിലവിൽ ഇരുപത്തിയൊമ്പത് പേരുടെ ജാമ്യം റദ്ദാക്കുകയും ജാമ്യ വ്യവസ്ഥകൾ ലംഘിച്ച നൂറ്റിപതിനാറ് പേരുടെ ജാമ്യം റദ്ദാക്കുന്നതിനായി റിപ്പോര്‍ട്ട് ബന്ധപ്പെട്ട കോടതികളില്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.

What's your reaction?

Comments

https://keralatimes.co.in/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations