Advertisement
Contact us to Advertise here
ആറുലക്ഷത്തോളം രൂപയുമായി വൻ ചീട്ടുകളി സംഘം കോടനാട് പോലീസിൻറെ പിടിയിൽ. നെല്ലിക്കുഴി തണ്ടിയേക്കൽ സീതി, ശ്രീമൂലനഗരം പുത്തൻപുരയിൽ മക്കാർ, തോട്ടുവ പുളിങ്ങേപ്പിള്ളി പ്രസാദ്, മാണിക്കമംഗലം കൊയ്പ്പാൻ തോമസ്, ആലുവ വള്ളൂർ അകത്തൂട്ട് അശോകൻ, തുറവൂർ തളിയൻ അഗസ്റ്റിൻ, യു.സി കോളേജ് വെലോടം സഹീർ, മലയാറ്റൂർ മുല്ലശേരി അനിൽ, കുറിച്ചിലക്കോട് പള്ളശേരി ഡാർവിൻ തുടങ്ങിയവരാണ് പിടിയിലായത്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലാകുന്നത്. കപ്രിക്കാട് സ്വദേശി പാപ്പച്ചൻറെ ഉടമസ്ഥതയിലുള്ള പുരയിടത്തിലാണ് ലക്ഷങ്ങൾ വച്ചുള്ള ചീട്ടുകളി നടന്നത്. ദൂരെ സ്ഥലങ്ങളിൽ നിന്നാണ് കളിക്കാൻ ആളെത്തിയത്. പോലിസിനെക്കണ്ട് പണവുമായി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വളഞ്ഞ് പിടികൂടുകയായിരുന്നു. പെരുമ്പാവൂർ എ.എസ്.പി അനൂജ് പലിവാൽ, കോടനാട് എസ്.എച്ച്.ഒ സജി മാർക്കോസ് എസ്.ഐമാരായ എ.വി.പുഷ്പരാജ്, എസ്.രാജേന്ദ്രൻ, എ.എസ്.ഐ സുഭാഷ്.ആർ.നായർ, എസ്.സി.പി.ഒ മാരായ എബി മാത്യു, എ.പി.രാജീവ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Comments
0 comment