menu
ബാലതാരം ആദം പ്രധാന വേഷത്തിൽ ; " തൗബ " മ്യൂസിക്കൽ ആൽബം ടീസർ പുറത്തിറങ്ങി
ബാലതാരം ആദം പ്രധാന വേഷത്തിൽ ; " തൗബ " മ്യൂസിക്കൽ ആൽബം ടീസർ പുറത്തിറങ്ങി

Advertisement

Flotila

Contact us to Advertise here

കൊച്ചി : പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'തൗബ - റെമിഷൻ ഓഫ് സിൻസ്' എന്ന മ്യൂസിക്കൽ ആൽബത്തിന്റെ ടീസർ പുറത്തിറങ്ങി.

പ്രശസ്ത ബാലതാരം ആദം, ഫൈസൽ കളത്തിൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുങ്ങുന്ന ഈ സംഗീത ആൽബം മാർച്ചിൽ റിലീസ് ചെയ്യും. 


അങ്കിൾസ് മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാഹുൽ ഗോപിയാണ് ഈ സംഗീത വിരുന്ന് സംവിധാനം ചെയ്തിരിക്കുന്നത്.


അനസിന്റെ വരികൾക്ക് നിസാർ - ഹാരിസ് സഖ്യം ഈണം നൽകിയിരിക്കുന്നു. നിസാർ തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. കൃഷ്ണപ്രസാദ് ചായഗ്രഹണം നിർവ്വഹിച്ച ആൽബത്തിന്റെ ദൃശ്യങ്ങൾ ടീസറിൽ ഇതിനോടകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.


അഷ്‌റഫ്‌, അൻവർ, അസിം സലിം, രാഹുൽ നീലപ്പറമ്പിൽ തുടങ്ങിയവരാണ് ഈ പ്രോജക്റ്റിന്റെ അണിയറയിൽ പ്രവർത്തിച്ച മറ്റ് പ്രമുഖർ. ആധ്യാത്മികതയ്ക്കും മാനസാന്തരത്തിനും ഊന്നൽ നൽകുന്ന ഈ ആൽബം പ്രേക്ഷകർക്ക് പുതിയൊരു അനുഭവം സമ്മാനിക്കുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ.


ടീസർ കാണാൻ : https://youtu.be/6zTdQuFIho0

What's your reaction?

Comments

https://keralatimes.co.in/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations