menu
ഗുരുതര സാഹചര്യത്തിനിടെ ഇരുട്ടടി, ഒറ്റയടിക്ക് സിലിണ്ടറിന് കൂട്ടിയത് 29 രൂപ ; രാജ്യത്ത് വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതകത്തിന്‍റെ വില വര്‍ധിപ്പിച്ചു
ഗുരുതര സാഹചര്യത്തിനിടെ ഇരുട്ടടി, ഒറ്റയടിക്ക് സിലിണ്ടറിന് കൂട്ടിയത് 29 രൂപ ; രാജ്യത്ത് വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതകത്തിന്‍റെ വില വര്‍ധിപ്പിച്ചു

Advertisement

Flotila

Contact us to Advertise here

ന്യൂഡല്‍ഹി : വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതകത്തിന്‍റെ വില എണ്ണ കമ്പനികള്‍ കൂട്ടി. സിലിണ്ടറിന് 29 രൂപയാണ് കൂട്ടിയത്.

1776 രൂപയാണ് വാണിജ്യ സിലിണ്ടറുകളുടെ പുതുക്കിയ വില. വീട്ടാവശ്യത്തിനുള്ള പാചക വാതക വിലയില്‍ മാറ്റമില്ല. വാണിജ്യ സിലിണ്ടറുകളുടെ വിലയില്‍ എണ്ണ കമ്ബനികള്‍ എല്ലാ മാസവും ഒന്നാം തീയതി മാറ്റം വരുത്താറുണ്ട്.


ഹോർമുസ് അടച്ചത് പ്രതിസന്ധി


അതേസമയം, പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം അതീവ ഗുരുതരമായി തുടരുന്നതിനിടെ, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഇറാൻ പൂർണ്ണമായും അടച്ചിരുന്നു. കടലിടുക്കിലൂടെ ഒരു കപ്പലിനെയും കടന്നുപോകാൻ അനുവദിക്കില്ലെന്ന് ഇറാനിയൻ റെവല്യൂഷണറി ഗാർഡ് കോർപ്സ് മേഖലയിലുള്ള കപ്പലുകള്‍ക്ക് കർശനമായ സന്ദേശം നല്‍കി. ആഗോള എണ്ണ വ്യാപാരത്തിന്‍റെ സിരയായ ഹോർമുസ് അടച്ചത് ലോക വിപണിയെ വരുംദിവസങ്ങളില്‍ വലിയ പ്രതിസന്ധിയിലാക്കും.


ആയത്തുള്ള അലി ഖമേനിയുടെ വധത്തിന് പ്രതികാരമായി ഇറാൻ നടത്തുന്ന "ട്രൂ പ്രോമിസ് 4" എന്ന സൈനിക നീക്കത്തില്‍ 14 അമേരിക്കൻ സൈനിക താവളങ്ങള്‍ തകർത്തതായി തസ്‌നീം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. പേർഷ്യൻ ഗള്‍ഫില്‍ നിലയുറപ്പിച്ചിരുന്ന അമേരിക്കയുടെ എംഎസ്ടി ( okMaritime Strike Tomahawk ) വിഭാഗത്തില്‍പ്പെട്ട വമ്ബൻ യുദ്ധക്കപ്പലിന് നേരെ ഐആർജിസി നേവി മിസൈല്‍ ആക്രമണം നടത്തി. കപ്പലിന് കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചതായും റിപ്പോർട്ടുകളുണ്ട്. മേഖലയിലെ മറ്റ് അമേരിക്കൻ നാവിക ആസ്തികളും തങ്ങളുടെ ഡ്രോണുകളുടെയും മിസൈലുകളുടെയും പരിധിയിലാണെന്ന് ഇറാൻ മുന്നറിയിപ്പ് നല്‍കി.


ഇറാന്‍റെ പ്രത്യാക്രമണത്തില്‍ ദുബായ് വിമാനത്താവളം, ബുർജ് അല്‍ അറബ് ഹോട്ടല്‍, പാം ജുമൈറ എന്നിവിടങ്ങളിലും സ്ഫോടനങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിനിടെ, കുവൈറ്റിലെയും സൗദി അറേബ്യയിലെയും അമേരിക്കൻ താവളങ്ങള്‍ക്ക് നേരെയും ഡ്രോണ്‍ ആക്രമണം നടന്നതായി സൂചനയുണ്ട്. ഖമേനിയുടെ മരണത്തിന് പിന്നാലെ ഇറാൻ സൈന്യം അതിന്‍റെ സർവ്വസന്നാഹങ്ങളുമായി രംഗത്തിറങ്ങിയതോടെ പശ്ചിമേഷ്യ ഒന്നടങ്കം ഒരു വൻ യുദ്ധത്തിന്റെ kനിഴലിലാണ്. ടിസി

What's your reaction?

Comments

https://keralatimes.co.in/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations