Advertisement
Contact us to Advertise here
കേരള സർക്കാർ ആയുഷ് ഹോമിയോപ്പതി വകുപ്പിന്റെ സദ്ഗമ പുനർജനി പദ്ധതികളുടെ ഭാഗമായി അന്താരാഷ്ട്ര ലഹരി വിരുദ്ധദിനാചരണ പരിപാടികൾ സംഘടിപ്പിച്ചു.
കേരള സർക്കാർ ആയുഷ് ഹോമിയോപ്പതി വകുപ്പിന്റെ സദ്ഗമ പുനർജനി പദ്ധതികളുടെ ഭാഗമായി അന്താരാഷ്ട്ര ലഹരി വിരുദ്ധദിനാചരണ പരിപാടികൾ സംഘടിപ്പിച്ചു. മൂവാറ്റുപുഴ ഗവൺമെന്റ് ഹോമിയോ ആശുപത്രിയിലെ പുനർജനി ലഹരി വിമുക്ത ക്ലിനിക്കും സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെയും സഹകരണത്തിൽ ലഹരി വിരുദ്ധ സെമിനാറും ക്വിസ് മത്സരവും നടത്തി.
സ്കൂൾ ഹെഡ് മാസ്റ്റർ അജയൻ എ എ ഉത്ഘാടനം ചെയ്ത യോഗത്തിൽ പുനർജനി കൺവീനർ ഡോ. എമിൽ പി.എ , സദ്ഗമയ കൺവീനർ ഡോ. അഞ്ചു വി ഷൈനി , സ്പെഷ്യൽ എഡ്യൂക്കേഷൻ റ്റീച്ചർ അഖില അജയൻ സ്റ്റാഫ് സെക്രട്ടറി അനിൽ കുമാർ സീനിയർ അസിസ്റ്റൻന്റ് ഗിരിജ എം.പി, ലഹരി വിരുദ്ധ ക്ലബ് കൺവീനർ ഷീബ എം.ഐ , പ്രോഗ്രാം ഓഫീസർ സമീർ സിദ്ദീഖി, സ്കൂൾ കൗൺസലർ ഹണി വർഗീസ്, സിലി ഐസക്, ഗ്രേസി കുര്യൻ, ശില്പ ശിവൻ തുടങ്ങിയവർ പങ്കെടുത്തു
Comments
0 comment