menu
ഇനിയെങ്കിലും അച്ചൻമാരുടെ അരമനയുടെ തിണ്ണനിരങ്ങാൻ പോകരുത് ; ബിജെപി നേതാക്കളോട് ലക്ഷ്മി പ്രിയ
ഇനിയെങ്കിലും അച്ചൻമാരുടെ അരമനയുടെ തിണ്ണനിരങ്ങാൻ പോകരുത് ; ബിജെപി നേതാക്കളോട് ലക്ഷ്മി പ്രിയ

Advertisement

Flotila

Contact us to Advertise here

ഒരുമാസത്തോളം നീണ്ടുനിന്ന കാത്തിരിപ്പുകള്‍ക്കെല്ലാം ഒടുവില്‍ കേരളം ആര് ഭരിക്കുമെന്ന കാര്യത്തില്‍ വ്യക്തമായ ചിത്രം ലഭിച്ചിരിക്കുകയാണ്.

ബഹുഭൂരിപക്ഷം നേടി കോണ്‍ഗ്രസ് ആണ് അധികാരത്തില്‍ ഏറിയിരിക്കുന്നത്. എല്‍ഡിഎഫ് കോട്ടകളില്‍ അടക്കം ജയിച്ച്‌ കയറിയ കോണ്‍ഗ്രസില്‍ ആരാകും മുഖ്യമന്ത്രി എന്ന ചർച്ചകള്‍ക്ക് തുടക്കമായി കഴിഞ്ഞു. നേമം, ചാത്തന്നൂർ, കഴക്കൂട്ടം എന്നിവിടങ്ങളില്‍ താമര വിരിയിച്ച്‌ ബിജെപിയും നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്നേറ്റം സൃഷ്ടിച്ചിട്ടുണ്ട്. തതവസരത്തില്‍ ബിജെപി സ്ഥാനാർത്ഥികള്‍ തോറ്റതില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി ലക്ഷ്മി പ്രിയ.


ഇനിയെങ്കിലും അച്ചൻമാരുടെ അരമനയുടെ തിണ്ണനിരങ്ങാൻ ബിജെപി നേതാക്കള്‍ പോകരുതെന്നും അവർ പിന്തുണയ്ക്കില്ലെന്നതിന് തെളിവാണ് അനൂപ് ആന്റണി, ഷോണ്‍ ജോർജ്, പി സി ജോർജ് എന്നിവരുടെ പരാജയമെന്നും ലക്ഷ്മി പ്രിയ പറയുന്നു. കേരളത്തിലെ ഭരണ വിരുദ്ധതയ്‌ക്കെതിരെയുള്ള മികച്ച മറുപടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലമെന്നും ലക്ഷ്മി പ്രിയ കൂട്ടിച്ചേർത്തു.


ലക്ഷ്മി പ്രിയയുടെ വാക്കുകള്‍ ഇങ്ങനെ


ഇനിയെങ്കിലും അച്ചൻമാരുടെ അരമനയുടെ തിണ്ണനിരങ്ങാൻ ബിജെപി നേതാക്കള്‍ പോകരുത്. എത്ര ചേർത്ത് പിടിച്ചാലും ഉരുട്ടി കൊടുത്താലും അവർ ബിജെപിയെ പിന്തുണയ്ക്കില്ല. അനൂപ് ആന്റണി, ഷോണ്‍ ജോർജ്, പി സി ജോർജ് ഇവരുടെ പരാജയം വ്യക്തമാക്കുന്നത് അതാണ്‌.


പകരം ഹിന്ദു കമ്മ്യൂണിറ്റി നേതാക്കളെ കാണുക. ഹിന്ദു മഹാസഭ, ബ്രാഹ്മണ സഭ, വിശ്വകർമ്മ സഭ, ഗണക സഭ, NSS, SNDP, കെ പി എം എസ് തുടങ്ങി എല്ലാ ഹിന്ദു സമാജങ്ങളെയും ചേർത്തു പിടിക്കുക. അവർക്ക് അടിസ്ഥാന ജീവിത സംവിധാനങ്ങള്‍ മെച്ചപ്പെടുത്തി കൊടുക്കുക. മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പ് വരുത്തുക. പെൻഷനും മരുന്നിനുള്ള സംവിധാനവും ഉണ്ടാക്കി കൊടുക്കുക. വോട്ടൊക്കെ താനേ പോന്നോളും. മുസ്ലിം ലീഗും എസ് ഡി പി ഐയും ജമാഅത്തെ ഇസ്ലാമിയും മതേതര പാർട്ടി ആണെങ്കില്‍ ഭാരതീയ ജനതാ പാർട്ടിയും മതേതര പാർട്ടിയാണ്. ഇണ്ടി മുന്നണിയില്‍ ഇവർ പതിനൊന്നും എല്‍ ഡി എഫ് മുന്നണിയില്‍ ബാക്കി പതിനൊന്നു കക്ഷികളും ഒരുമിച്ച്‌ ചേരും.


അതുകൊണ്ട് സമാജത്തെ ചേർത്ത് പിടിയ്ക്കാൻ ബിജെപി നേതൃത്വത്തിന് കഴിയണം. ബാക്കി ആരെയും പ്രീണിപ്പിക്കാൻ പോകരുത്. സമാജത്തിന്റെ ഏകീകരണം ഉറപ്പ് വരുത്തുക.

What's your reaction?

Comments

https://keralatimes.co.in/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations