menu
ജില്ലയിലെ 3 ക്ലബ് ഫൂട്ട് ക്ലിനിക്കുകളിൽ ഒന്ന് മുവാറ്റുപുഴ ജനറൽ ആശുപത്രിയിലും.
ജില്ലയിലെ 3 ക്ലബ് ഫൂട്ട് ക്ലിനിക്കുകളിൽ ഒന്ന്  മുവാറ്റുപുഴ ജനറൽ ആശുപത്രിയിലും.

Advertisement

Flotila

Contact us to Advertise here

ജില്ലയിലെ 3 ക്ലബ് ഫൂട്ട് ക്ലിനിക്കുകളിൽ ഒന്ന് മുവാറ്റുപുഴ ജനറൽ ആശുപത്രിയിലും.

ക്ലബ് ഫൂട്ട് രഹിത കേരളം എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്താകെ 36 ക്ലബ് ഫൂട്ട് ക്ലിനിക്കുകൾ ആരംഭിക്കാൻ സർക്കാർ നിർദ്ദേശം നൽകിയതിൽ എറണാകുളം ജില്ലയിലെ ആദ്യത്തെ ക്ലിനിക്കാണ് മുവാറ്റുപുഴ ജനറൽ ആശുപത്രിയിൽ  

ബഹു: നഗരസഭ ചെയർമാൻ ശ്രീ പി പി എൽദോസ് 27.04.22 ന് ഉദ്ഘാടനം നിർവ്വഹിച്ചതോടെ പ്രവർത്തനം ആരംഭിച്ചത്. 

കുട്ടികൾ ജനിക്കുമ്പോൾ കാൽ പാദങ്ങൾ ഉള്ളിലേക്ക് വളഞ്ഞ രീതിയിൽ കാണപ്പെടുന്ന അവസ്ഥയാണ്  " ക്ലബ് ഫുട്ട് "  എന്നും 

പ്രതിരോധിക്കാൻ കഴിയില്ലാത്ത ഈ വൈകല്യം പൂർണ്ണമായും ചികിത്സയിലൂടെ  ഭേദമാക്കാൻ കഴിയുമെന്നും അതിനു വേണ്ട  ചികിത്സാ സൗകര്യങ്ങൾ എല്ലാ ബുധനാഴ്ചകളിലും പ്രവർത്തിക്കുന്ന ക്ലബ് ഫുട്ട്  ക്ലിനിക്ക് വഴി ലഭ്യമാക്കുമെന്നും ക്ലബ് ഫുട്ട് ദിനാചരണത്തിൻ്റെ ഭാഗമായി ആശുപത്രിയിൽ സംഘടിപ്പിച്ച  ക്ലബ് ഫുട്ട് ബോധവൽക്കരണ പരിപാടിയിൽ ആശുപത്രി സൂപ്രണ്ട് ഡോ: പദ്മനാഭൻ എം എസ് അറിയിക്കുകയുണ്ടായി.

മുവാറ്റുപുഴ ജനറൽ ആശുപത്രിയിലെ ക്ലബ് ഫുട്ട് ക്ലിനിക്കിൽ ഇതിനോടകം 8 കുട്ടികൾ ചികിത്സക്കായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.

What's your reaction?

Comments

https://keralatimes.co.in/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations