menu
ജയിൽ അന്തേവാസികളുടെ കൈകളിലൂടെ ഇനി പേപ്പർ ക്യാരി ബാഗും
ജയിൽ അന്തേവാസികളുടെ കൈകളിലൂടെ ഇനി പേപ്പർ ക്യാരി ബാഗും

Advertisement

Flotila

Contact us to Advertise here

ജയിൽ അന്തേവാസികളുടെ കൈകളിലൂടെ ഇനി പേപ്പർ ക്യാരി ബാഗും

ഈസ്റ്റ് മാറാടി സർക്കാർ വി.എച്ച്. എസ് സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തിൽ  മൂവാറ്റുപുഴ സ്പെഷ്യൽ സബ് ജയിലിലെ അന്തേവാസികൾക്ക് പേപ്പർ ക്യാരി ബാഗ് നിർമ്മാണത്തിൽ പരിശീലനം നൽകി.

കുടുംബശ്രീ, ഹരിത കർമ്മസേന, വിദ്യാർത്ഥികൾ , അധ്യാപകർ, അങ്കണവാടി  പ്രവർത്തകർ , വീട്ടമ്മമാർ, വ്യാപാരി വ്യവസായികൾ .

തൊഴിൽ രഹിതർ തുടങ്ങിയവർക്ക് പരിശീലനം നൽകി ഇവരിലൂടെ ഒരു ലക്ഷം പേപ്പർ ക്യാരി ബാഗുകൾ നിർമ്മിക്കുന്നതിനുള്ള ലക്ഷ്യത്തിലാണ് ഈസ്റ്റ് മാറാടി സ്കൂൾ വിദ്യാർത്ഥികൾ . കൂത്താട്ടുകുളം നഗരസഭയിലെയും എറണാകുളം സ്നേഹിത ജൻഡർ ക്ലബിലെയും പാമ്പാക്കുട പഞ്ചായത്തിലെയും  കുടുംബശ്രീ, ഹരിതസേന, തൊഴിലുറപ്പ് അംഗങ്ങൾക്കും മറ്റ് പ്രവർത്തകർക്കും  വോളന്റിയേഴ്സ് പരിശീലനം നൽകി. ഈ സൗജന്യ പരിശീലനം ആവശ്യമുളവർ 9447220332 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടുക

പേപ്പർ ക്യാരി ബാഗ് നിർമ്മാണ പരിശീലനം ജയിൽ സൂപ്രണ്ട് ഹാരിസ് എം.എം ഉദ്ഘാടനം ചെയ്തു. ഡപ്യൂട്ടി പ്രിസൺ ഓഫീസർമാരായ ജോബി പോൾ, ഷോൺ വർഗീസ്, അസിസ്റ്റന്റ് പ്രിസൺ ഓഫീസർമാരായ സന്ദീപ്, മനു  സ്കൂൾ പ്രിൻസിപ്പാൾ റനിത ഗോവിന്ദ്, പ്രോഗ്രാം ഓഫീസർ സമീർ സിദ്ദീഖി.പി, സൈക്കോ സോഷ്യൽ സ്കൂൾ കൗൺസലർ ഹണി വർഗീസ്, രതീഷ് വിജയൻ വിദ്യാർത്ഥികളായ ശിവാനന്ദ് സജി, ശ്രീജിത്ത് പ്രദീപ്, യദുകൃഷ്ണൻ , അജിത് എൻ ആർ തുടങ്ങിയവർ പങ്കെടുത്തു.

What's your reaction?

Comments

https://keralatimes.co.in/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations