menu
കാമുകനൊപ്പം ജീവിക്കാൻ മൂന്ന് വയസുള്ള മകനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; അമ്മ അറസ്റ്റിൽ
കാമുകനൊപ്പം ജീവിക്കാൻ മൂന്ന് വയസുള്ള മകനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; അമ്മ അറസ്റ്റിൽ

Advertisement

Flotila

Contact us to Advertise here

കാമുകനൊപ്പം ജീവിക്കാൻ മൂന്ന് വയസുള്ള മകനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; അമ്മ അറസ്റ്റിൽ

പാലക്കാട്: എലപ്പുള്ളി ചുട്ടിപ്പാറയില്‍ മൂന്നുവയസ്സുകാരന്‍ മുഹമ്മദ് ഷാന്റെ ശ്വാസംമുട്ടിയുള്ള മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവത്തില്‍ കുട്ടിയുടെ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. എലപ്പുള്ളി മണിയേരി വേങ്ങോടി ഷമീര്‍ മുഹമ്മദിന്റെ ഭാര്യ ആസിയ (22) ആണ് അറസ്റ്റിലായത്.

സുഹൃത്തിനൊപ്പം ജീവിക്കാന്‍ കുട്ടി തടസ്സമാകുമെന്ന് കരുതി കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് അമ്മ മൊഴി നല്‍കിയതായി പോലീസ് അറിയിച്ചു. ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെയായിരുന്നു നീച കൃത്യം. ആസിയയുടെ ചുട്ടിപ്പാറയിലെ വീട്ടില്‍ കിടപ്പുമുറിയിലാണ് കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

അപകടകരമായ അവസ്ഥയിൽ  കണ്ടെത്തിയ കുട്ടിയെ ഉടനെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ജില്ലാ ആശുപത്രിയിലെത്തിച്ചു. ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോഴാണ് കുട്ടി ശ്വാസംമുട്ടിയാണ് മരിച്ചതെന്ന് കണ്ടെത്തിയത്. ഇതോടെ ആസിയയെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ആസിയയും ഭര്‍ത്താവ് ഷമീറും ഒരു വര്‍ഷമായി അകന്നു കഴിയുകയാണെന്നും പൊലീസിന് വിവരം ലഭിച്ചു.

തുടർന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ആസിയ കുട്ടിയെ കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞത്. കൂടുതല്‍ ചോദ്യംചെയ്യേണ്ടതുണ്ടെന്നും അതിനുശേഷമേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളൂവെന്നും പൊലീസ് അറിയിച്ചു. പ്രതിയെ സ്ഥലത്തെത്തിച്ച് ഇന്ന് തെളിവെടുപ്പ് നടത്തും.

What's your reaction?

Comments

https://keralatimes.co.in/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations