menu
കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ഞാന്‍ അണ്‍ഫിറ്റ് ; ഹൈക്കമാന്‍ഡിന്റെ തീരുമാനത്തിനായി കാത്തിരിക്കൂ : ഡീന്‍ കുര്യാക്കോസ് എംപി
കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ഞാന്‍ അണ്‍ഫിറ്റ് ; ഹൈക്കമാന്‍ഡിന്റെ തീരുമാനത്തിനായി കാത്തിരിക്കൂ : ഡീന്‍ കുര്യാക്കോസ് എംപി

Advertisement

Flotila

Contact us to Advertise here

ഇടുക്കി : കെപിസിസി പ്രസിഡന്റ് പദവിസ്ഥാനത്തിന് താന്‍ അണ്‍ഫിറ്റാണെന്ന് ഡീന്‍ കുര്യാക്കോസ് എംപി. തന്റെ പേര് നിര്‍ദേശിക്കുന്നത് അവസാനിപ്പിക്കണമെന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു.

അടുത്തിടെ, കെപിസിസി പ്രസിഡന്റായി ഡീന്‍ വരണമെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടന്നിരുന്നു. എന്നാല്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ഉചിതമായ ഒരു പേര് പാര്‍ട്ടിയുടെ ഉന്നത നേതൃത്വം ആലോചനയിലൂടെ തീരുമാനിക്കുമെന്നാണ് എംപിയുടെ പ്രതികരണം. തനിക്ക് വേണ്ടിയുളള പ്രചാരണം അങ്ങേയറ്റം തെറ്റായ നടപടിയാണെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.


'അര്‍ഹതയില്ലാതെ ഒരു സ്ഥാനവും ഞാന്‍ ആരോടും ചോദിച്ചിട്ടില്ല. ഇനി ചോദിക്കുകയുമില്ല. ആഗ്രഹിച്ച പദവിയിലെല്ലാം ദൈവം സഹായിച്ച്‌ എനിക്ക് എത്തിചേരാന്‍ സാധിച്ചിട്ടുണ്ട്. എന്റെ അധ്വാനവും അത് തിരിച്ചറിഞ്ഞവരായ നേതാക്കളും എന്നെ നല്ല വിധത്തില്‍ സഹായിച്ചിട്ടുമുണ്ട്. 


അവരോടുള്ള കടപ്പാട് എന്നുമുണ്ടായിരിക്കും. അര്‍ഹതയില്ലാത്ത ഒരു പദവിയും ഞാന്‍ തേടി പോയിട്ടുമില്ല. ആ നിലയില്‍ ഇപ്പോള്‍ കെപിസിസി പ്രസിഡന്റ് പദവിയില്‍ ഞാന്‍ അണ്‍ഫിറ്റാണെന്നാണ് എന്റെ ബോധ്യം,' എന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.


വാട്‌സ്‌ആപ്പിലും ഫേസ്ബുക്കിലും യുദ്ധം നടത്തിയല്ല ഈ പദവിയൊക്കെ തീരുമാനിക്കുന്നതെന്ന് അറിഞ്ഞുകൊണ്ടും അതിനെയെല്ലാം പ്രോല്‍സാഹിപ്പിക്കുന്ന നേതാക്കളെ പോലെയാണ് താനെന്ന് കരുതരുതെന്നും എംപി കൂട്ടിച്ചേര്‍ത്തു.


പാര്‍ട്ടി തനിക്ക് നല്‍കിയ എല്ലാ സ്ഥാനങ്ങളിലും താന്‍ തികഞ്ഞ സംതൃപ്തിയുള്ളവനാണ്. ഏറ്റവും അനുയോജ്യനായ വ്യക്തിയെ ഹൈക്കമാന്‍ഡ് കണ്ടെത്തുന്നത് വരെ കാത്തിരിക്കണമെന്നും തന്നെ സ്‌നേഹിക്കുന്നവര്‍ ഇത്തരം ക്യാമ്പയിനുകളില്‍ പങ്കാളികള്‍ ആയിട്ടുണ്ടെങ്കില്‍ അതില്‍ നിന്ന് പിന്മാറാമെന്നും ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു.

What's your reaction?

Comments

https://keralatimes.co.in/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations