menu
കോട്ടയത്ത് കുടിവെള്ളത്തിനായി പതിനായിരം ഹർജികളുമായി AAP കളക്ടറേറ്റ് മാർച്ച് ; നേതൃത്വം നൽകി സംസ്ഥാന വർക്കിംഗ്‌ പ്രസിഡന്റ് ഡോ. സെലിൻ ഫിലിപ്പ്
കോട്ടയത്ത് കുടിവെള്ളത്തിനായി പതിനായിരം ഹർജികളുമായി AAP കളക്ടറേറ്റ് മാർച്ച് ; നേതൃത്വം നൽകി സംസ്ഥാന വർക്കിംഗ്‌ പ്രസിഡന്റ് ഡോ. സെലിൻ ഫിലിപ്പ്

Advertisement

Flotila

Contact us to Advertise here

കോട്ടയം ജില്ലയിലെ രൂക്ഷമായ കുടിവെള്ള പ്രതിസന്ധിക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ഡോ. സെലിൻ ഫിലിപ്പിന്റെ നേതൃത്വത്തിൽ ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുന്നു.

കോട്ടയം പ്രസ് ക്ലബ്ബിൽ നടന്ന വാർത്താസമ്മേളനത്തിലാണ് സമര പരിപാടികൾ പ്രഖ്യാപിച്ചത്. ഈ വിഷയത്തിൽ പാർട്ടി നടത്തുന്ന രണ്ടാമത്തെ വാർത്താസമ്മേളനമാണിത്. കോട്ടയം മണ്ഡലം പ്രസിഡന്റ് ഫ്രാൻസിസ് കൂരോത്ത്, മണ്ഡലം സെക്രട്ടറി സിന്ധു രാജേഷ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.


" ദാഹിക്കുന്നു... വെള്ളം വേണം..! " എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ട് മാർച്ച് 2-ന് കോട്ടയം തിരുനക്കര ഗാന്ധി സ്ക്വയറിൽ നിന്ന് കളക്ടറേറ്റിലേക്ക് വൻ പ്രതിഷേധ മാർച്ച് നടക്കും. സമരത്തിന്റെ ഭാഗമായി പൊതുജനങ്ങളിൽ നിന്ന് ശേഖരിച്ച പതിനായിരം ഹർജികൾ അധികൃതർക്ക് സമർപ്പിക്കും. ജില്ലയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിൽ ഭരണകൂടം കാണിക്കുന്ന വീഴ്ചക്കെതിരെ ജനകീയ വികാരം ഉണർത്താനാണ് ഈ നീക്കം.


പ്രധാനമായും അഞ്ച് ആവശ്യങ്ങളാണ് പ്രക്ഷോഭകർ മുന്നോട്ട് വെക്കുന്നത്. എല്ലാവർക്കും ശുദ്ധജലം ഉറപ്പുവരുത്തുക, നിലച്ചുപോയ എല്ലാ ജലവിഭവ പദ്ധതികളും അടിയന്തരമായി പൂർത്തിയാക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. പൈപ്പ് കണക്ഷനുകൾ ഇല്ലാത്ത ഇടങ്ങളിൽ സർക്കാർ നേരിട്ട് ടാങ്കർ വെള്ളം എത്തിക്കണമെന്നും, ടാങ്കർ വെള്ളത്തിന് ഏകീകൃത നിരക്ക് നിശ്ചയിക്കണമെന്നും സമരസമിതി ആവശ്യപ്പെടുന്നു. കൂടാതെ, സ്വകാര്യ ടാങ്കർ വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ സർക്കാർ നിയന്ത്രണം ഏർപ്പെടുത്തണമെന്നും ഡോ. സെലിൻ ഫിലിപ്പ് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.


Kottayam News, Drinking Water Crisis, AAP Kerala, Dr. Celine Philip, Collectorate March, Kerala Protests, Water Scarcity.

What's your reaction?

Comments

https://keralatimes.co.in/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations