menu
റൂറൽ ജില്ലാ പോലീസിന്‍റെ നേതൃത്വത്തിൽ മൺസൂൺകാല സുരക്ഷാ മീറ്റ് നടത്തി
റൂറൽ ജില്ലാ പോലീസിന്‍റെ നേതൃത്വത്തിൽ മൺസൂൺകാല സുരക്ഷാ മീറ്റ് നടത്തി

Advertisement

Flotila

Contact us to Advertise here

റൂറൽ ജില്ലാ പോലീസിന്‍റെ നേതൃത്വത്തിൽ ധനകാര്യ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ, പെട്രോൾ പമ്പ് ഉടമകൾ, ജീവനക്കാർ എന്നിവർക്കായി മൺസൂൺകാല സുരക്ഷാ മീറ്റ് നടത്തി. ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന മീറ്റ് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്ക് ഉദ്ഘാടനം ചെയ്തു

റൂറൽ ജില്ലാ പോലീസിന്‍റെ നേതൃത്വത്തിൽ ധനകാര്യ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ, പെട്രോൾ പമ്പ് ഉടമകൾ, ജീവനക്കാർ എന്നിവർക്കായി മൺസൂൺകാല സുരക്ഷാ മീറ്റ് നടത്തി. ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന മീറ്റ് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്ക് ഉദ്ഘാടനം ചെയ്തു. പെട്രോൾ പമ്പുകളിൽ ഗുണമേന്മയുള്ള സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കണമെന്ന് എസ്.പി നിർദ്ദേശം നൽകി. വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ ഡിറ്റക്ട് ചെയ്യുന്ന ഒരു ക്യാമറയെങ്കിലും വേണം. കൃത്യമായി ഫോക്കസ് ചെയ്യുന്ന തരത്തിലായിരിക്കണം ഇവ സ്ഥാപിക്കേണ്ടത്. റോഡിന്‍റെ ദൃശ്യങ്ങൾ കൂടി കിട്ടുന്ന തരത്തിൽ ക്യാമറ ഉറപ്പിക്കുക. ഇത് പൊതുജനങ്ങൾക്കും, പമ്പിന്‍റെ സുരക്ഷയ്ക്കും ഗുണം ചെയ്യും. എ.ടി.എമ്മുകളിൽ കൂടുതൽ മിഴിവുള്ള സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കണമന്നും എസ്.പി പറഞ്ഞു. സ്പെഷൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ആർ.റാഫി അധ്യക്ഷനായി.

What's your reaction?

Comments

https://keralatimes.co.in/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations