Advertisement
Contact us to Advertise here
ബാറിലെ ആക്രമണം, പ്രതി പിടിയിൽ . എളവൂർക്കവല കൊവെന്ത പള്ളിയ്ക്ക് സമീപം പടയാട്ടിൽ വീട്ടിൽ സീജോ (ഊത്തപ്പൻ സീജോ 34) യാണ് അങ്കമാലി പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി കറുകുറ്റി മാക്സ് ഇൻ ബാറിന്‍റെ കൗണ്ടറിനു സമീപം വച്ച് കരയാംപറമ്പ് സ്വദേശി ഡേവിസാണ് ഇയാളുടെ ആക്രമത്തിന് ഇരയായത്. മദ്യം വാങ്ങി നൽകാത്തതിലുള്ള വിരോധത്തില്‍ ഡേവിസിനെ അസഭ്യം പറഞ്ഞു ആക്രമിക്കുകയായിരുന്നു. അങ്കമാലി പോലീസ് സ്‌റ്റേഷൻ റൗഡി ലിസ്റ്റിൽ ഉള്ളയാളാണ് സീജോ. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ അങ്കമാലി എസ്.ഐ യും സംഘത്തെയും ഇയാൾ ആക്രമിച്ചിരുന്നു. പ്രതിക്കെതിരെ ഔദ്യോഗിക കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തിയതിനും, പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് ഇൻസ്പെക്ടർ സോണി മത്തായി, എസ്.ഐ മാരായ വർഗ്ഗീസ്, എൽദോസ് എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷിക്കുന്നത്.
Comments
0 comment