Advertisement
Contact us to Advertise here
വിമാനത്താവളത്തിലെ ഒന്നാം നമ്പർ ടെർമിനലിന് ( T1 ) നേരെയാണ് ആക്രമണം ഉണ്ടായതെന്ന് അതോറിറ്റി വക്താവ് അബ്ദുള്ള അല്‍ രാജി സ്ഥിരീകരിച്ചു. സംഭവത്തില്‍ ഏതാനും ജീവനക്കാർക്ക് നിസ്സാര പരിക്കേല്‍ക്കുകയും കെട്ടിടത്തിന് ഭാഗികമായ നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
ആക്രമണത്തെത്തുടർന്ന് വിമാനത്താവളത്തില്‍ അടിയന്തര സുരക്ഷാ ക്രമീകരണങ്ങള്‍ ഏർപ്പെടുത്തി. നിലവില്‍ സ്ഥിതിഗതികള്‍ പൂർണ്ണമായും നിയന്ത്രണവിധേയമാണെന്നും ബന്ധപ്പെട്ട സുരക്ഷാ ഏജൻസികള്‍ സ്ഥലം സുരക്ഷിതമാക്കിയതായും അധികൃതർ വ്യക്തമാക്കി.
പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങള്‍ പുനഃക്രമീകരിക്കുന്നതിനും നാശനഷ്ടങ്ങള്‍ പരിഹരിക്കുന്നതിനുമുള്ള നടപടികള്‍ ഉന്നത സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് പുരോഗമിക്കുകയാണ്.
യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സിവില്‍ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഔദ്യോഗിക വാർത്താ ചാനലുകള്‍ വഴി യഥാസമയം പുറത്തുവിടുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Comments
0 comment