Advertisement
Contact us to Advertise here
തിരുവനന്തപുരം : മില്‍മ പാല്‍ വില വർധിച്ചു. ലിറ്ററിന് നാലു രൂപയാണ് വർധിച്ചത്. ജൂണ്‍ ഒന്നു മുതല്‍ വിലവർധന പ്രാബല്യത്തില്‍ വരിക.
മുഖ്യമന്ത്രി വി.ഡി സതീശനെ പാല്‍ വില കൂട്ടുന്ന കാര്യം അറിയിച്ചെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ് മണി പറഞ്ഞു.
മില്‍മയുടെ ഡയറക്ടർ ബോർഡ് യോഗത്തിന് ശേഷമാണ് വില വര്‍ധനവില്‍ തീരുമാനമുണ്ടായത്. ലിറ്ററിന് നാല് രൂപ വർധിപ്പിച്ച് 56 രൂപയാകും. വില വർധനവിന് കഴിഞ്ഞ സർക്കാർ അംഗീകാരം നല്‍കിയിരുന്നു. കർഷകന് 3.33 രൂപ ലഭിക്കുന്ന രീതിയിലാണ് പുതിയ വർധനവ്. ഇതോടെ മില്‍മ പുറത്തിറക്കുന്ന പാലിതര ഉല്‍പ്പന്നങ്ങള്‍ക്കും ആനുപാതികമായി വില കൂടും.
കഴിഞ്ഞ ഡയറക്ടർ ബോർഡ് യോഗത്തില്‍ പാല്‍ വില വർധിപ്പിക്കാനുള്ള തീരുമാനമെടുത്തെങ്കിലും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ ഉണ്ടായ സാഹചര്യത്തില്‍ വില വർധന നടപ്പാക്കിയിരുന്നില്ല.
Comments
0 comment