menu
മൂവാറ്റുപുഴയില്‍ കടയുടെ ലിഫ്റ്റ് പൊട്ടിവീണ് 19 - കാരനായ ജീവനക്കാരൻ മരിച്ചു
മൂവാറ്റുപുഴയില്‍ കടയുടെ ലിഫ്റ്റ് പൊട്ടിവീണ് 19 - കാരനായ ജീവനക്കാരൻ മരിച്ചു

Advertisement

Flotila

Contact us to Advertise here

മൂവാറ്റുപുഴ വെള്ളൂർക്കുന്നത്തെ മുള്ളുംപുറം സ്റ്റോഴ്സ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ് അക്ഷയ്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം.

വെള്ളൂർക്കുന്നം മഹാദേവ ക്ഷേത്രത്തിന് സമീപം പുതുതായി നിർമിച്ച മൂന്നുനില കെട്ടിടത്തിലാണ് സ്ഥാപനത്തിന്റെ ഗോഡൗണ്‍ പ്രവർത്തിച്ചിരുന്നത്. വെള്ളൂർക്കുന്നത്തുള്ള മുനിസിപ്പല്‍ ബില്‍ഡിങ്ങിലെ കടയിലെ ജീവനക്കാരനായ അക്ഷയ്, മുകള്‍ നിലകളില്‍ സ്റ്റോക്ക് ചെയ്തിരിക്കുന്ന സാധനങ്ങള്‍ എടുക്കാനായാണ് ഗോഡൗണിലേക്ക് എത്തിയത്.


ഗോഡൗണില്‍ ആവശ്യമുള്ള സാധനം കണ്ടെത്താൻ സാധിക്കാത്തതിനെ തുടർന്ന് അക്ഷയ് കടയിലേക്ക് ഫോണ്‍ വിളിച്ച്‌ വിവരമറിയിച്ചിരുന്നു. തുടർന്ന് മറ്റൊരു ജീവനക്കാരൻ അവിടെ എത്തിയപ്പോഴാണ് അക്ഷയ് നിലത്തു വീണുകിടക്കുന്നത് കണ്ടത്. ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തൊടുപുഴയിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയ്ക്കേറ്റ സാരമായ പരിക്കാണ് മരണകാരണം.


മൂന്നാമത്തെ നിലയില്‍ നിന്ന് ലിഫ്റ്റ് പൊട്ടി താഴേക്ക് പതിക്കുന്നതും അക്ഷയ് നിലത്തേക്ക് തെറിച്ച്‌ വീഴുന്നതും കെട്ടിടത്തിലെ സി.സി.ടി.വി. ദൃശ്യങ്ങളില്‍ വ്യക്തമാണ്. സംഭവത്തില്‍ മൂവാറ്റുപുഴ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നിർധന കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു മരണപ്പെട്ട അക്ഷയ് കൃഷ്ണൻ. അരുണിമയാണ് സഹോദരി. സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് നാലിന് നടക്കും.

What's your reaction?

Comments

https://keralatimes.co.in/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations