menu
നെടുമ്പാശേരി വിമാനത്താവളത്തില്‍ ഉടമസ്ഥരില്ലാത്ത വസ്തുക്കള്‍ ലേലത്തിന്
നെടുമ്പാശേരി വിമാനത്താവളത്തില്‍ ഉടമസ്ഥരില്ലാത്ത വസ്തുക്കള്‍ ലേലത്തിന്

Advertisement

Flotila

Contact us to Advertise here

കൊച്ചി : ഐഫോണ്‍ മുതല്‍ പുസ്തകങ്ങള്‍ വരെ , ഉടമസ്ഥരില്ലാത്ത 202 വസ്തുക്കളാണ് നാളെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ലേലത്തിന് വയ്ക്കുക.

ഇത് സംബന്ധിച്ച വിജ്ഞാപനം വിമാനത്താവള അധികൃതര്‍ കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചിരുന്നു. ഐഫോണ്‍ 12 പ്രോമാക്‌സ് , ഐഫോണ്‍ 12 പ്രോമാക്‌സ് ഗോള്‍ഡ് , ഐഫോണ്‍ 11 പ്രോ മാക്‌സ് , മാക്ബുക് പ്രോ , 13 ഇഞ്ചുള്ള മാക്ബുക് എയര്‍ , 16 ഇഞ്ചിന്റെ മാക്ബുക് പ്രോ , എയര്‍പോഡ്‌സ് , വിവിധ ബ്രാന്‍ഡുകളുടെ ഹെഡ്‌ഫോണുകള്‍ , ക്യാമറ , വാച്ചുകള്‍ , ചാര്‍ജര്‍ , മൗസ് , കീബോര്‍ഡ് , ബൈബിളും ക്രിസ്മസ് കാര്‍ഡുകള്‍ തുടങ്ങിയ വസ്തുക്കളാണ് ലേലത്തിന് വെയ്ക്കുക.


ഷൂ , ജാക്കറ്റ് , ബാഗുകള്‍ , ടൈ , ബാറ്ററി , പുസ്തകങ്ങള്‍ , കളിപ്പാട്ടങ്ങള്‍ , കത്തികള്‍ , കീ ചെയിനുകള്‍ , സോപ്പ് , തുണിത്തരങ്ങള്‍ , പലതരം വീട്ടുപകരണങ്ങള്‍ , തുടങ്ങിയ വസ്തുക്കളും ലേലത്തിനുണ്ട്. സാധനങ്ങളുമായി എത്തുന്നവര്‍ പലപ്പോഴും വലിയ തോതില്‍ കസ്റ്റംസ് നികുതി അടയ്‌ക്കേണ്ടി വരുന്ന സാഹചര്യത്തില്‍ ഉപേക്ഷിച്ചു പോയതാണ് ഇതില്‍ ഭൂരിഭാഗം വസ്തുക്കളും. സാധനങ്ങളുടെ വിലവിവരമുള്ള ബില്ലുകള്‍ , സാധനങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ തുടങ്ങിയവയും സാധനങ്ങള്‍ക്കൊപ്പം ലഭ്യമാണ്. 17 ന് ഉച്ച വരെയാണ് ടെന്‍ഡര്‍ സ്വീകരിക്കുന്നത്. കൊച്ചി വിമാനത്താവളത്തിന്റെ കൊമേഴ്‌സ്യല്‍ വിഭാഗത്തില്‍ വച്ച് 2 മണിക്ക് ശേഷം ലേല നടപടികള്‍ ആരംഭിക്കും.

What's your reaction?

Comments

https://keralatimes.co.in/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations