menu
നീറ്റ് ചോദ്യപേപ്പർ ചോർച്ച : നാല് വിദ്യാർഥികൾ സി.ബി.ഐ കസ്റ്റഡിയിൽ
നീറ്റ് ചോദ്യപേപ്പർ ചോർച്ച : നാല് വിദ്യാർഥികൾ സി.ബി.ഐ കസ്റ്റഡിയിൽ

Advertisement

Flotila

Contact us to Advertise here

ഡൽഹി : നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ നാല് മെഡിക്കൽ വിദ്യാർത്ഥികൾ സി.ബി.ഐ കസ്റ്റഡിയിൽ.

പാട്ന എയിംസിലെ നാലു മെഡിക്കൽ വിദ്യാർഥികളെയാണ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസവും രണ്ട് പേരെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. പങ്കജ് സിംഗ് , രാജു സിംഗ് എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്.


പങ്കജ് സിംഗ് ചോദ്യപേപ്പർ മോഷ്ടിച്ചുവെന്ന് സിബിഐ കണ്ടെത്തി. രാജു സിംഗ് ചോദ്യപേപ്പറുകൾ വിതരണം ചെയ്തുവെന്നും സി.ബി.ഐ കണ്ടെത്തിയിട്ടുണ്ട്. ജൂൺ 23 നാണ് സി.ബി.ഐ ചോദ്യപേപ്പർ ചോർച്ചയിൽ കേസെടുത്തത്. ജൂൺ 27 ന് ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. നേരത്തെ , ജയ് ജലറാം സ്‌കൂൾ പ്രിൻസിപ്പൽ , ഫിസിക്‌സ് അധ്യാപകൻ , ഹിന്ദി മാധ്യമ സ്ഥാപന മാർക്കറ്റിങ്‌ വിഭാഗത്തിലെ ജീവനക്കാരൻ , മറ്റൊരു സ്വകാര്യ സ്‌കൂൾ പ്രിൻസിപ്പൽ , വൈസ് പ്രിൻസിപ്പൽ എന്നിവരും അറസ്റ്റിലായിരുന്നു.


ബിഹാർ , മഹാരാഷ്ട്ര , ഹരിയാന , ജാർഖണ്ഡ് , ഛത്തീസ്ഗഢ്‌ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് അന്വേഷണം. നീറ്റ് യു.ജി ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ പരാതിയിലാണ് സി.ബി.ഐ കേസെടുത്ത് അന്വേഷണം നടത്തുന്നത്. വഞ്ചന ( ഐ.പി.സി 420 ) , ക്രിമിനൽ ഗൂഢാലോചന ( ഐ.പി.സി 120 - ബി ) എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്.

What's your reaction?

Comments

https://keralatimes.co.in/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations