Advertisement
Contact us to Advertise here
രാജ്യത്ത് ടോള്‍ പ്ലാസകളും(toll plaza) ഫാസ്റ്റ് ട്രാക്കും നിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. നമ്പര്‍ പ്ലേറ്റ് അടിസ്ഥാനമാക്കിയുള്ള പിരിവിലേക്കാണ് രാജ്യം മാറുക. നിശ്ചിത ഇടങ്ങളില്‍ സ്ഥാപിക്കുന്ന ക്യാമറകള്‍ ആകും നമ്പര്‍ പ്ലേറ്റ് അടിസ്ഥാനമാക്കിയുള്ള ടോള്‍ പിരിവ് സാധ്യമാക്കുക. ഇതിനായി നമ്പര്‍ പ്‌ളേറ്റ് റീഡര്‍ ക്യാമറകള്‍ ദേശീയ പാതകളില്‍ സ്ഥാപിക്കും. അതുവഴി നേരിട്ട് ബാങ്ക് അക്കൗണ്ടില്‍ നിന്ന് ടോള്‍ ഈടാക്കും.
ടോള്‍ നല്‍കാത്ത വാഹന ഉടമക്കെതിരെ നിയമ നടപടിക്ക് വ്യവസ്ഥ കൊണ്ടുവരാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. വാഹനങ്ങളില്‍ കമ്പനികള്‍ സ്ഥാപിച്ചു നല്‍കുന്ന നമ്പര്‍ പ്‌ളേറ്റ് തന്നെ വേണം. എല്ലാ വാഹനങ്ങളിലും നിശ്ചിത സമയത്തിനകം ഇത്തരം നമ്പര്‍ പ്‌ളേറ്റുകള്‍ ഘടിപ്പിക്കണം. ഇതിനായി പുതിയ ബില്ല് കൊണ്ടുവരാനും കേന്ദ്ര തീരുമാനിച്ചു.
ടോള്‍ പിരിവുമായി ബന്ധപ്പെട്ട ദൂരപരിധി പ്രശ്നങ്ങളും പുതിയ സംവിധാനത്തില്‍ പരിഹരിക്കപ്പെടും. പുതിയ ടോള്‍ പിരിവ് സമ്പ്രദായത്തിനായി നിയമഭേദഗതി അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കും. രണ്ട് ഉപാധികളാണ് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടത്. ടോള്‍ പ്ലാസയ്ക്കൊപ്പം ഫാസ്ടാഗും പുതിയ ഭേദഗതി വരുന്നതോടെ ഇല്ലാതാകും. അടുത്ത ഒരു വര്‍ഷത്തില്‍ തന്നെ ഇതിനായുള്ള നടപടികള്‍ പൂര്‍ത്തീകരിക്കാനാണ് തീരുമാനം.
Comments
0 comment