menu
സംസ്ഥാനത്ത് തെരുവുനായയുടെ കടിയേറ്റ് കഴിഞ്ഞ 10 വർഷത്തിനിടെ മരിച്ചത് 12 കുട്ടികൾ.
സംസ്ഥാനത്ത് തെരുവുനായയുടെ കടിയേറ്റ് കഴിഞ്ഞ 10 വർഷത്തിനിടെ മരിച്ചത് 12 കുട്ടികൾ.

Advertisement

Flotila

Contact us to Advertise here

തിരുവനന്തപുരം : സംസ്ഥാനത്ത് തെരുവുനായയുടെ കടിയേറ്റ് കഴിഞ്ഞ 10 വർഷത്തിനിടെ മരിച്ചത് 12 കുട്ടികൾ.

പത്തു വയസ്സിൽ താഴെയുള്ളവരാണിവർ. 10-നും 20-നും ഇടയിൽ പ്രായമുള്ള ഒൻപതുപേരും ഈ കാലയളവിൽ മരിച്ചു. പേവിഷബാധയേറ്റ് പത്ത് വർഷത്തിനിടെ സംസ്ഥാനത്താകെ മരിച്ചത് 118 പേരാണ്. 


ഇതിൽ 28 പേർ പേവിഷബാധയേറ്റ വളർത്തുനായയുടെ കടിയേറ്റാണ് മരിച്ചത്. 2025 നവംബർ 20 വരെ മരിച്ചവരുടെ വിവരങ്ങളാണ് ആരോഗ്യവകുപ്പ് വിവരാവകാശപ്രകാരം നൽകിയ മറുപടിയിലുള്ളത്. 


തെരുവുനായയുടെ കടിയേറ്റ് കേരളത്തിൽ ഏറ്റവും കൂടുതൽ പേർ മരിച്ചത് കൊല്ലത്താണ് - 21 പേർ. കുറവ് കാസർകോടും - ഒരാൾ. മറ്റു ജില്ലകളിൽ മരിച്ചവർ : തിരുവനന്തപുരം - 16, പാലക്കാട് - 13, ആലപ്പുഴ - 12, തൃശ്ശൂർ - 11, എറണാകുളം - 9, കോഴിക്കോട് - 9, പത്തനംതിട്ട - 7, കണ്ണൂർ - 7, മലപ്പുറം - 4 , ഇടുക്കി - 3, വയനാട് - 3 , കോട്ടയം - 2

What's your reaction?

Comments

https://keralatimes.co.in/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations