menu
സംസ്ഥാനത്തെ റോഡുകളില്‍ വ്യാപക വിജിലന്‍സ് പരിശോധന, ഓപ്പറേഷന്‍ സരള്‍ രാസ്ത
സംസ്ഥാനത്തെ റോഡുകളില്‍ വ്യാപക വിജിലന്‍സ് പരിശോധന, ഓപ്പറേഷന്‍ സരള്‍ രാസ്ത

Advertisement

Flotila

Contact us to Advertise here

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായി റോഡുകളുടെ ഗുണനിലവാരം പരിശോധിക്കാന്‍ വിജിലന്‍സ് പരിശോധന. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ നിര്‍മ്മിക്കുന്ന റോഡുകളുടെ ഗുണനിലവാരം പരിശോധിക്കനായിരുന്നു സംഘം മിന്നല്‍ പരിശോധന നടത്തിയത്. വിജിലന്‍സ് ആന്റ്‌ ആന്റി കറപ്ഷൻ സെല്ലിന്റെ നേതൃത്വത്തില്‍ സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമാണ് പരിശോധനകള്‍ നടത്തിയത്.

ഓപ്പറേഷന്‍ സരള്‍ രാസ്ത എന്ന പേരിലാണ് പരിശോധന. ഹൈക്കോടതിയുടെ ഉത്തരവുപ്രകാരം നിര്‍മ്മാണം പുരോഗമിക്കുന്നതും, പൂര്‍ത്തിയായതുമായ റോഡുകളുടെ ഗുണനിലവാരം പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയാണ് ഉദ്ദേശം. സംസ്ഥാനത്തെ മിക്ക ജില്ലകളിലും പരിശോധന പുരോഗമിക്കുകയാണ്. തിരുവനന്തപുരത്ത് വിവിധ കേന്ദ്രങ്ങളില്‍ നിന്നായി 82 അധികം റോഡുകളുടെ പരിശോധനയാണ് ഇന്ന് നടക്കുന്നത്.

റോഡുകളുടെ നിലവാരം സംബന്ധിച്ച് നിരവധി വിമര്‍ശനങ്ങളും പരാതികളും ഉയര്‍ന്ന സാഹചര്യത്തില്‍ ഇതിന് മുമ്പും പരിശോധന നടത്തിയിരുന്നു. മനോജ് എബ്രഹാം വിജിലന്‍സ് ചുമതല ഏറ്റെടുത്തതിന് ശേഷം നടക്കുന്ന രണ്ടാമത്തെ ഓപ്പറേഷന്‍ സരള്‍ രാസ്തയാണ് ഇപ്പോള്‍ നടക്കുന്നത്.

What's your reaction?

Comments

https://keralatimes.co.in/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations