സ്ത്രീകള്‍ക്ക് വീട്ടിലിരുന്ന് ജോലി, 25,000 രൂപ ശമ്പളം ? മഹിളാ വര്‍ക്ക് ഫ്രം ഹോം പദ്ധതിയുടെ സത്യാവസ്ഥ
Advertisement
Contact us to Advertise here
കേന്ദ്ര, സംസ്ഥാന സർക്കാരുകള്‍ സ്ത്രീകള്‍ക്കും തൊഴില്‍രഹിതരായ യുവാക്കള്‍ക്കുമായി നിരവധി പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. എന്നാല്‍, സ്ത്രീകള്‍ക്ക് വീട്ടിലിരുന്ന് വരുമാനം നേടാൻ " വർക്ക് ഫ്രം ഹോം " പദ്ധതിയും, തൊഴിലില്ലാത്തവർക്ക് സാമ്പത്തിക സഹായം നല്‍കുന്ന മറ്റൊരു പദ്ധതിയും കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നുണ്ടെന്ന് വ്യാപകമായി പ്രചാരണം നടക്കുന്നു.
ഈ പദ്ധതികള്‍ യഥാർത്ഥത്തില്‍ നിലവിലുണ്ടോയെന്ന് പലർക്കും സംശയമുണ്ട്. ഈ സംശയങ്ങള്‍ക്ക് മറുപടിയുമായി പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ( PIB ) ഫാക്‌ട് ചെക്ക് വിഭാഗം രംഗത്തെത്തി.
കേന്ദ്ര സർക്കാർ മഹിളാ വർക്ക് ഫ്രം ഹോം യോജന 2026 എന്ന പേരില്‍ ഒരു പദ്ധതി തുടങ്ങിയെന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രചാരണം. ഈ പദ്ധതിയിലൂടെ സ്ത്രീകള്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്ത് മാസം 25,000 രൂപ ശമ്പളം നേടാമെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ വൈറലായി. ചില സോഷ്യല്‍ മീഡിയ ചാനലുകള്‍ ഈ പദ്ധതിക്ക് എങ്ങനെ ഓണ്‍ലൈനായി അപേക്ഷിക്കാമെന്നും പറയുന്നുണ്ട്. എന്നാല്‍, ഈ പ്രചാരണം പൂർണ്ണമായും വ്യാജമാണെന്ന് സർക്കാർ ഫാക്‌ട് - ചെക്ക് വിഭാഗം കണ്ടെത്തി. ഇങ്ങനെയൊരു പദ്ധതി നിലവിലില്ലെന്നും അവർ വ്യക്തമാക്കി.
പിഐബി ഫാക്‌ട് ചെക്ക് അനുസരിച്ച്, " Buddhsen92TechOfficial " എന്ന യൂട്യൂബ് ചാനലാണ് 'മഹിളാ വർക്ക് ഫ്രം ഹോം യോജന 2026' എന്ന പേരിലുള്ള വ്യാജ പ്രചാരണത്തിന് പിന്നില്‍. സർക്കാർ പദ്ധതിയുടെ പേരില്‍ സ്ത്രീകള്‍ക്ക് എല്ലാ മാസവും സ്ഥിരവരുമാനം ലഭിക്കുമെന്ന നുണയാണ് ഈ ചാനല്‍ പ്രചരിപ്പിച്ചത്. ഈ വീഡിയോയും അതിലെ അവകാശവാദങ്ങളും പൂർണ്ണമായും വ്യാജമാണെന്നും സർക്കാരുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നും അധികൃതർ സ്ഥിരീകരിച്ചു.
Comments
0 comment