Advertisement
Contact us to Advertise here
അതും വെറും ഒരു രൂപയ്ക്ക്. സപ്ലൈകോ വഴി ഒരു രൂപയ്ക്ക് ഒരു കിലോ ശബരി പുട്ടുപൊടി നല്‍കുമെന്നാണ് അധികൃതർ അറിയിച്ചത്. പുട്ടുപൊടി വാങ്ങിക്കാൻ ഏപ്രില്‍ 10, 11 തീയതികളില്‍ സപ്ലൈകോ വില്പനശാലകള്‍ സന്ദർശിക്കേണ്ടതാണ്.
തിരഞ്ഞെടുപ്പ് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് കമ്മിഷനുമായി സഹകരിച്ച് വോട്ട് ചെയ്യൂ, പുട്ടടിക്കൂ എന്ന ടാഗ്ലൈനോടെയാണ് പ്രചരണം. വിരലില്‍ മഷിയടയാളം പരിശോധിക്കുന്നതാണ്.
സപ്ലൈകോയില്‍ നിന്ന് ആയിരം രൂപയ്ക്ക് മുകളില്‍ സബ്‌സിഡിയിതര സാധനങ്ങള്‍ വാങ്ങുന്ന, തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്ത, ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഈ ഓഫർ ലഭിക്കുന്നതെന്നും സപ്ലൈകോ അറിയിച്ചിട്ടുണ്ട്.
അതേസമയം വിഷു സ്പെഷ്യല്‍ കിറ്റും സപ്ലൈകോ ഒരുക്കിയിട്ടുണ്ട്. 1250 രൂപയുടെ 16 സാധനങ്ങള്‍ 1001 രൂപയ്ക്ക് വാങ്ങാവുന്നതാണ്. ഏപ്രില്‍ 14 വരെ വിഷു ഫെയറും സംഘടിപ്പിച്ചിട്ടുണ്ട്.
Comments
0 comment