Advertisement
Contact us to Advertise here
എറണാകുളം ഈരൂര്‍ സ്വദേശി കാര്‍ത്തിക് (20), ആലുവ സ്വദേശികളായ അമിത് ജോര്‍ജ് (21), ആദം ഷീം (21) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ ആദം ഷീം പ്രമുഖ ചലച്ചിത്ര താരം ടിനി ടോമിന്റെ മകനാണ്.
വ്യാഴാഴ്ച രാത്രി തിരുവാങ്കുളം വില്ലേജിലെ മകളിയം അമ്പലത്തിന് സമീപത്തുനിന്നാണ് സംഘം പിടിയിലാവുന്നത്. രാത്രികാല പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘം, റോഡരികില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ യുവാക്കളെ കണ്ടെത്തുകയായിരുന്നു. പോലീസ് ജീപ്പ് കണ്ടതോടെ പരിഭ്രമിച്ച് സ്ഥലത്തുനിന്നും മാറിപ്പോകാന്‍ ശ്രമിച്ച യുവാക്കളെ ഉദ്യോഗസ്ഥര്‍ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്തു.
യുവാക്കളുടെ മറുപടിയില്‍ വൈരുദ്ധ്യം തോന്നിയതിനെത്തുടര്‍ന്ന് പോലീസ് ദേഹപരിശോധന നടത്തി. പരിശോധനയില്‍ ഒന്നാം പ്രതിയായ കാര്‍ത്തിക്കിന്റെ പാന്റിന്റെ പോക്കറ്റില്‍നിന്ന് സിപ് ലോക്ക് കവറിലായി സൂക്ഷിച്ചിരുന്ന നാല് ഗ്രാം കഞ്ചാവ് കണ്ടെടുത്തു. തുടര്‍ന്ന് നടത്തിയ പ്രാഥമിക ചോദ്യംചെയ്യലില്‍, ലഹരിവസ്തു സ്വന്തം ഉപയോഗത്തിനായി കൈവശം വെച്ചതാണെന്ന് യുവാക്കള്‍ പോലീസിനോട് സമ്മതിച്ചു.
രാത്രി 9.20 - ഓടെ മൂവരുടെയും അറസ്റ്റ് രേഖപ്പെടുത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. സിനിമയിലെ ലഹരി ഉപയോഗത്തിനെതിരെയും മക്കള്‍ ലഹരിമാഫിയയുടെ കെണിയില്‍ വീഴുന്നതിനെതിരെയും നേരത്തെ പരസ്യമായി പ്രതികരിച്ചിട്ടുള്ള വ്യക്തിയാണ് ടിനി ടോം. അദ്ദേഹത്തിന്റെ മകന്‍ തന്നെ ലഹരിക്കേസില്‍ ഉള്‍പ്പെട്ടത് സിനിമാ ലോകത്തും വലിയ ചര്‍ച്ചയായിട്ടുണ്ട്. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
Comments
0 comment