menu
ടെലിവിഷൻ പ്രീമിയർ റെക്കോർഡ് സ്വന്തമാക്കി ‘ഹൗസ് ഓഫ് ദ ഡ്രാഗൺ’
ടെലിവിഷൻ പ്രീമിയർ റെക്കോർഡ് സ്വന്തമാക്കി ‘ഹൗസ് ഓഫ് ദ ഡ്രാഗൺ’

Advertisement

Flotila

Contact us to Advertise here

എച്ച്‌ബിഓ(HBO)യുടെ ചരിത്രത്തിൽ ഏറ്റവുമധികം ആളുകൾ കണ്ട ടെലിവിഷൻ പ്രീമിയർ എന്ന റെക്കോർഡ് സ്വന്തമാക്കി ‘ഹൗസ് ഓഫ് ദ ഡ്രാഗൺ’(house of dragon). ഗെയിം ഓഫ് ത്രോൺസിന്‍റെ പ്രീക്വലായി എത്തുന്ന സീരീസിന്‍റെ ആദ്യ എപ്പിസോഡ് 10 മില്ല്യൺ ആളുകളാണ് അമേരിക്കയിൽ മാത്രം കണ്ടത്

ഗെയിം ഓഫ് ത്രോൺസിൻ്റെ സ്പിൻ ഓഫായി എച്ച്ബിഒ സംപ്രേഷണം ചെയ്യുന്ന സീരീസിൻ്റെ ഒരു എപ്പിസോഡാണ് ഇതുവരെ പുറത്തുവന്നത്. ഈ എപ്പിസോഡ് എച്ച്‌ബിഓയുടെ ചരിത്രത്തിൽ ഏറ്റവുമധികം ആളുകൾ കണ്ട ടെലിവിഷൻ പ്രീമിയർ എന്ന റെക്കോർഡും സ്ഥാപിച്ചു.

10 മില്ല്യൺ ആളുകളാണ് അമേരിക്കയിൽ ഈ എപ്പിസോഡ് കണ്ടത്. ഗെയിം ഓഫ് ത്രോൺസിൻ്റെ ആദ്യ എപ്പിസോഡ് കണ്ടത് 2.22 മില്ല്യൺ ആളുകളാണ്.ജോർജ് ആർ ആർ മാർട്ടിനും റയാൻ കോൻഡാലും ചേർന്നാണ് ഹൗസ് ഓഫ് ദ ഡ്രാഗൺ ഒരുക്കുന്നത്.

അമേരിക്കൻ എഴുത്തുകാരൻ ജോർജ് ആർ ആർ മാർട്ടിന്റെ എ സോങ് ഓഫ് ഐസ് ആൻഡ് ഫയർ പരമ്പരയെ ആസ്പദമാക്കി എച്ച് ബി ഒ നിർമിച്ച ടെലിവിഷൻ പരമ്പരയാണ് ഗെയിം ഓഫ് ത്രോൺസ്. 2011 ഏപ്രിൽ 17 ന് പ്രദർശനമാരംഭിച്ച ഗെയിം ഓഫ് ത്രോൺസ് മേക്കിംഗും കഥാകഥന രീതിയും കൊണ്ടാണ് ശ്രദ്ധിക്കപ്പെട്ടത്.

ഏഴ് സീസണുകളിലായി ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരെ ഉണ്ടാക്കിയ ഗെയിം ഓഫ് ത്രോൺസ് ലോകത്ത് ഏറ്റവുമധികം അവാർഡുകൾ നേടിയ ടെലിവിഷൻ സീരീസ് കൂടിയാണ്. ലോകത്ത് ഏറ്റവും കൂടുതൽ ഡൌൺലോഡ് ചെയ്യപ്പെടുന്ന സീരിസും ഇതാണ്.

What's your reaction?

Comments

https://keralatimes.co.in/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations