Advertisement
Contact us to Advertise here
പുസ്തകത്തിന്റെ ആദ്യപ്രതി സാമൂഹ്യ-സാംസ്കാരിക നിരീക്ഷകനും എഴുത്തുകാരനുമായ രാഹുൽ ഈശ്വർ ഏറ്റുവാങ്ങി. സ്ത്രീജീവിതങ്ങളുടെ അനുഭവങ്ങളും അതിജീവനത്തിന്റെ നേർചിത്രങ്ങളും അവതരിപ്പിക്കുന്ന കൃതിക്ക് സദസ്സിൽ മികച്ച സ്വീകരണമാണ് ലഭിച്ചത്.
ചടങ്ങിൽ മാധ്യമരംഗത്തെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾക്ക് മാധ്യമപ്രവർത്തകൻ ദീപേഷ് കെ. ദിവാകരന് നവചിന്ത കലാസാംസ്കാരിക വേദിയുടെ മാധ്യമപുരസ്കാരം സമ്മാനിച്ചു. ബെന്യാമിൻ പുരസ്കാരം നൽകി ആദരിച്ചു.
മുൻ സാഹിത്യ അക്കാദമി സെക്രട്ടറി പായിപ്ര രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പ്രമുഖ എഴുത്തുകാരൻ സുരേഷ് കീഴില്ലം സ്വാഗതം പറഞ്ഞു. നവചിന്ത കലാസാംസ്കാരിക വേദി ചെയർമാൻ സിജു വളവി പരിപാടികൾക്ക് നേതൃത്വം നൽകി നന്ദി രേഖപ്പെടുത്തി.
നവചിന്ത ജോയിന്റ് സെക്രട്ടറി രേഷ്മ മനീഷ്, രേവതി സജീവ് കുമാർ, രാജി, സൂക്ഷ്മ എന്നിവർ സംസാരിച്ചു. സാഹിത്യ-സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്ത ചടങ്ങ് എഴുത്തിന്റെയും വായനയുടെയും സാമൂഹികബോധത്തിന്റെയും സംഗമമായി മാറി.
Comments
0 comment