Advertisement
Contact us to Advertise here
വസന്ത് കുഞ്ചിലെ ഫ്ലാറ്റിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഫ്ലാറ്റ് അകത്തു നിന്ന് പൂട്ടിയ നിലയില്‍ ആയിരുന്നു. വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ നിഗമനം.
വീടിനുള്ളില്‍ നിന്നും ദുര്‍ഗന്ധം വന്നതോടെ അയല്‍വാസികള്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സംഭവ സ്ഥലത്തെത്തിയപ്പോള്‍ വീടിന്റെ വാതില്‍ പൂട്ടിയ നിലയിലായിരുന്നു. അഗ്‌നിശമന സേനാ വാതിലിന്റെ പൂട്ട് ചവിട്ടി തുറന്നാണ് അകത്തുകയറിയത്. ഹീര ലാലിന്റെ മൃതദേഹം വീട്ടിലെ ലിവിങ് റൂമില്‍ നിന്നാണ് കണ്ടെത്തിയത്. പെണ്‍മക്കളുടെ മൃതദേഹം കിടപ്പുമുറിയിലായിരുന്നു. മരിച്ചവരില്‍ രണ്ട് മക്കള്‍ ഭിന്നശേഷിക്കാരായിരുന്നു. മൃതദേഹങ്ങള്‍ക്ക് സമീപത്തു നിന്നായി ജ്യൂസും വിഷവും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മക്കളുടെ വയറിലും കഴുത്തിലും ചുവന്ന നൂല്‍ കെട്ടിയിട്ടുണ്ടായിരുന്നു.
മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു. കുടുംബം ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആത്മഹത്യാ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല. സംഭവത്തില്‍ വിശദമായി അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. സെപ്റ്റംബര്‍ 24 -ാം തീയതി ഹീരലാല്‍ വീട്ടിലേക്ക് കയറി പോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ പിന്നീട് വീടിന് അകത്ത് നിന്ന് ഇറങ്ങുകയോ പുറത്തു പോവുകയോ ചെയ്തിട്ടില്ല. മരപ്പണിക്കാരനായ ഹീര ലാലിന്റെ ഭാര്യ കാന്‍സര്‍ ബാധിച്ച് ഒരു വര്‍ഷം മുന്‍പാണ് മരിച്ചത്. അച്ഛനും നാല് പെണ്‍മക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
Comments
0 comment