menu
“ വിസ്മയ വുമൺ 2026 ” പുരസ്കാരം നേടി സർപ്പ വോളണ്ടിയർ വിദ്യ രാജു
“ വിസ്മയ വുമൺ 2026 ” പുരസ്കാരം നേടി സർപ്പ വോളണ്ടിയർ വിദ്യ രാജു

Advertisement

Flotila

Contact us to Advertise here

കൊച്ചി : കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി “വിസ്മയ വുമൺ 2026” പുരസ്കാരം സ്നേക്ക് റെസ്ക്യൂവർ വിദ്യ രാജുവിന് ലഭിച്ചു. മാർച്ച് 6-ന് നടന്ന ചടങ്ങിലാണ് പുരസ്കാരം സമ്മാനിച്ചത്.

SARPA സ്നേക്ക് റെസ്ക്യൂവറായ വിദ്യ രാജു നിരവധി വർഷങ്ങളായി ആയിരക്കണക്കിന് പാമ്പുകളെ സുരക്ഷിതമായി പിടികൂടി രക്ഷപ്പെടുത്തി ബന്ധപ്പെട്ട സംഘങ്ങൾക്ക് കൈമാറിയിട്ടുണ്ട്. ജനങ്ങളിൽ, പ്രത്യേകിച്ച് സ്കൂൾ വിദ്യാർത്ഥികളിൽ, പാമ്പുകളെയും വന്യജീവികളെയും കുറിച്ചുള്ള ബോധവൽക്കരണം നടത്തുന്നതിലും അവർ സജീവമായി പ്രവർത്തിച്ചു വരുന്നു.


പക്ഷി സർവേകൾ, ബട്ടർഫ്ലൈ സർവേകൾ, ഇക്കോ റസ്റ്ററേഷൻ ക്യാമ്പുകൾ തുടങ്ങിയ നിരവധി പരിസ്ഥിതി പ്രവർത്തനങ്ങളിലും വിദ്യ രാജു പങ്കെടുത്തിട്ടുണ്ട്. മംഗളവനം പക്ഷി സങ്കേതത്തിന്റെ ഇക്കോളജിക്കൽ ഡെവലപ്‌മെന്റ് കമ്മിറ്റി ( EDC ) അംഗമായും അവർ പ്രവർത്തിക്കുന്നു.


വിദ്യ രാജുവിന്റെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് മുഖ്യമന്ത്രിയിൽ നിന്നടക്കം നിരവധി പുരസ്കാരങ്ങൾ ഇതിനകം ലഭിച്ചിട്ടുണ്ട്. മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷൻ വിദ്യ രാജുവിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിച്ചു.

What's your reaction?

Comments

https://keralatimes.co.in/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations