Advertisement
Contact us to Advertise here
കടാതി:-കുട്ടികളിലെ സർഗവാസനകൾ വളർത്തുന്നതിനും, അവധിക്കാലം ആനന്ദകരവും വിജ്ഞാനപ്രദവും ആക്കുന്നതിനുവേണ്ടി വർണ്ണോത്സവം- 2022 എന്ന പരിപാടിക്ക് കടാതി ഗവ.എൽ. പി.സ്കൂളിൽ തുടക്കംകുറിച്ചു. വാർഡ് മെമ്പർ ശ്രീ.എബ്രഹാം കെ. പി.അധ്യക്ഷത വഹിച്ച യോഗം മൂവാറ്റുപുഴയുടെ യുവ എഴുത്തുകാരനും ഗായകനുമായ ശ്രീ മോഹൻദാസ് സൂര്യനാരായണൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി ദീപ എ.ബി. സ്വാഗതവും പി. ടി. എ. പ്രസിഡൻറ് ശ്രീ പി.എൻ. മനോജ് മുഖ്യപ്രഭാഷണവും നടത്തി. ചുമർചിത്ര കലാകാരന്മാരായ ശ്രീ ആനന്ദ് ,കുമാരി സൂര്യ എന്നിവർ യോഗത്തിൽ ആശംസയർപ്പിച്ചു.സ്റ്റാഫ് പ്രതിനിധി ശ്രീമതി ലീന ഓ. എം.നന്ദി പറഞ്ഞു.
കേരള സംസ്ഥാന സാംസ്കാരിക വകുപ്പ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി നടപ്പിലാക്കുന്ന വജ്ര ജൂബിലി ഫെല്ലോഷിപ്പ് സൗജന്യ കലാ പരിശീലനങ്ങൾ ആയ ചുമർചിത്രകല, പെയിൻറിംഗ് ,മുടിയേറ്റ്, മൃദംഗം തുടങ്ങിയ പരിപാടികളോടൊപ്പം യോഗ പരിശീലനം ,അമ്മ വായന,ഒരിഗാമി, കവിയരങ്ങ്,എൽ. എസ്. എസ് .പരിശീലനം, പാഠ്യ വിഷയങ്ങളിൽ കൂടുതൽ പ്രാവീണ്യം നേടാൻ മധുരംമലയാളം, ഉല്ലാസഗണിതം, സ്പോക്കൺ ഇംഗ്ലീഷ്,എന്നീ പ്രവർത്തനങ്ങൾക്കും ഇന്ന് തുടക്കം കുറിച്ചിട്ടുണ്ട്.
Comments
0 comment