Advertisement
Contact us to Advertise here
നോമ്പുകാലം പുണ്യകാലമാക്കാൻ, പാട്ടും ചിരിയും സന്തോഷവുമായി പുതുപ്പാടി ഫാ. ജോസഫ് മെമ്മോറിയൽ ഹയ്യർ സെക്കന്ററി സ്‌കൂളിലെ NSS വോളന്റീയർമാർ. കോതമംഗലം St. Joseph's വൃദ്ധസദനത്തിലെ അന്തേവാസികൾക്ക് വോളന്റീയർമാർ മെട്രോ യാത്രയും വല്ലാർപാടം പള്ളി സന്ദർശനവും ഒരുക്കി നൽകി. 'ദേ ആകാശം' എന്നാണ് പ്രോഗ്രാമിന് പേര്. പേട്ട മുതൽ കളമശ്ശേരി വരെ മെട്രോയിൽ യാത്രയും തുടർന്ന് വല്ലാർപാടം ദേവാലയ സന്ദര്ശനവുമാണ് വൃദ്ധ സദനത്തിലെ അമ്മമാർക്കായി വോളന്റീയർമാർ ഒരുക്കിയത്. വൃദ്ധ സദനത്തിലെ 16 അമ്മമാരാണ് യാത്രയിൽ പങ്കെടുത്തത്. ഓരോ അമ്മമാരുടെയും യാത്രയിലെ പൂർണ ഉത്തരവാദിത്തം വോളന്റീയർമാർ ഏറ്റെടുത്ത് നടത്തി. St. George ദേവാലയത്തിലെ റവ: ഫാദർ ജോസഫ് കുന്നുംപുറം യാത്ര flag off ചെയ്തു.
അന്തേവാസികൾക്ക് ഒരിക്കലും സ്വപ്നം കാണാൻ കഴിയാത്ത യാത്രയാണ് നടത്തനായത് എന്ന് വൃദ്ധസദനത്തിലെ മദർ സുപ്പീരിയർ സിസ്റ്റർ ഫ്ലോറി പറഞ്ഞു.
പ്രോഗ്രാം ഓഫീസർ ഷെറിൽ ജേക്കബ് , അധ്യാപകരായ സാന്റി p മാത്യു, മിനി മാത്യു, മാനേജർ പ്രസാദ് പി വര്ഗീസ്, പ്രിൻസിപ്പാൾ സുനിൽ എ, ലീഡർമാരായ മുഹ്‌സിൻ, ആൻ മരിയ, സിയ, അഖിലേഷ് എന്നിവർ യാത്രക്ക് ആശംസകളർപ്പിച്ചു.
Comments
0 comment