menu
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; ഇന്ന് റദ്ദാക്കിയ വിമാന സര്‍വീസുകള്‍
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; ഇന്ന് റദ്ദാക്കിയ വിമാന സര്‍വീസുകള്‍

Advertisement

Flotila

Contact us to Advertise here

കൊച്ചി : ഇറാൻ - ഇസ്രയേല്‍ യുഎസ് യുദ്ധത്തിൻ്റെ പശ്ചാത്തലത്തില്‍ കേരളത്തിലേക്കുള്ളതും കേരളത്തില്‍ നിന്നുള്ളതുമായ നിരവധി വിമാന സർവീസുകള്‍ റദ്ദാക്കി.

കണ്ണൂർ വിമാനത്താവളത്തിലേക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് എത്തേണ്ട 6 സർവീസുകളും ഗള്‍ഫ് രാജ്യങ്ങളിലേക്ക് സർവീസ് നടത്തേണ്ട 7 സർവീസുകളുമാണ് റദാക്കിയത്.


കണ്ണൂരില്‍ നിന്ന് രാവിലെ 7.05 ന് അബുദാബിയിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ IX715, രാവിലെ 8.50 ന് ദുബൈയിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ IX747, രാവിലെ 9.35 ന് അബുദാബിയിലേക്കുള്ള ഇൻഡിഗോ 6E1433, വൈകീട്ട് 3 ന് റിയാദിലേക്കുള്ള എയർ ഇന്ത്യ IX 789, വൈകീട്ട് അഞ്ചിന് മസ്കറ്റിലേക്കുള്ള IX711, എന്നീ സർവീസുകളാണ് റദ്ദാക്കിയത്.


കൊച്ചിയില്‍ നിന്നുള്ള 16 സർവീസുകളും തിരിച്ചുള്ള എട്ട് സർവീസുകളുമാണ് റദ്ദാക്കിയത്. ദുബായ്, അബുദാബി, ഷാർജ, കുവൈത്ത്, ദോഹ, ബഹ്‌റൈൻ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്.

What's your reaction?

Comments

https://keralatimes.co.in/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations