menu
യുഡിഎഫ് പാനലിൽ ബിജെപിപ്രവർത്തകൻ സ്ഥാനാർത്ഥി : മുന്നണിയിൽ ഭിന്നത
യുഡിഎഫ് പാനലിൽ ബിജെപിപ്രവർത്തകൻ സ്ഥാനാർത്ഥി : മുന്നണിയിൽ ഭിന്നത

Advertisement

Flotila

Contact us to Advertise here

കോട്ടയം : വാകത്താനം നാലുന്നാക്കൽ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ യുഡിഎഫ് പാനലിൽ ബിജെപി പ്രവർത്തകനെ സ്ഥാനാർത്ഥിയാക്കിയത് സംമ്പന്ധിച്ച് മുന്നണിയിൽ ഭിന്നത.

സമൂഹമാധ്യമങ്ങളിൽ സംഘപരിവാർ അനുകൂല നിലപാട് സ്വീകരിക്കുന്ന കൃഷ്ണകുമാറിനെ മത്സരിപ്പിക്കുന്നതിനെതിരെ മുസ്ലിം ലീഗ് യുഡിഎഫ് ജില്ലാ കമ്മിറ്റിക്ക് പരാതി നൽകി. യൂത്ത് കോൺഗ്രസ് പുതുപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയും പാനലിനെതിരെ രംഗത്തെത്തി.


ഈ മാസം 20 നാണ് നാലുന്നാക്കൽ സഹകരണ ബാങ്കിലേക്കുള്ള തിരഞ്ഞെടുപ്പ്. കഴിഞ്ഞ ദിവസമാണ് യുഡിഎഫ് 15 അംഗ പാനൽ പ്രഖ്യാപിച്ചത്. ഈ പാനലിൽ 40 വയസ്സിന് താഴെയുള്ള പൊതുവിഭാഗത്തിലേക്കാണ് സംഘപരിവാർ അനുകൂലിയായ കൃഷ്ണകുമാറിനെ സ്ഥാനാർത്ഥിയാക്കിയത്. ലോക്സഭാ തിരഞ്ഞെടുപ്പിലെ എൻഡിഎ വിജയത്തിലടക്കം ബിജെപി - ആർഎസ്എസ് അനുകൂല ഫേസ്ബുക്ക് പോസ്റ്റുകൾ ഇട്ട കൃഷ്ണകുമാറിനെതിരെ മുന്നണിക്കകത്ത് തന്നെ പ്രതിഷേധം ഉയർന്നു.


മുൻകാലങ്ങളിൽ യുഡിഎഫ് കൂടിയാലോചിച്ച് ആയിരുന്നു സഹകരണ ബാങ്കിലേക്കുള്ള പാനൽ തീരുമാനിച്ചിരുന്നത്. എന്നാൽ ഇത്തവണ പതിവ് കീഴ്‌വഴക്കം ലംഘിച്ചു എന്ന് മുസ്ലിം ലീഗ് ആരോപിച്ചു.

What's your reaction?

Comments

https://keralatimes.co.in/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations