Advertisement
Contact us to Advertise here
കൊച്ചി: പ്രമുഖവ്യവസായി എം.എ. യൂസഫലി ലോകത്തെ അത്യാഡംബര ഹെലികോപ്‌റ്ററുകളിൽ മുൻപന്തിയിലുള്ള എയർബസ് ‘എച്ച് 145’ ഹെലികോപ്റ്റർ സ്വന്തമാക്കി. പുതിയ ഹെലികോപ്റ്റർ കൊച്ചിയിലാണ് പറന്നിറങ്ങിയത്. ജർമനിയിലെ എയർബസ് വിമാനക്കമ്പനിയിൽ നിന്നുള്ളതാണ് ലോകത്ത് 1500 എണ്ണം മാത്രം ഇറങ്ങിയിട്ടുള്ള ‘എച്ച് 145’. ഏതാണ്ട് 100 കോടി രൂപയാണ് ഇതിന് ചെലവുവന്നത്.
ഒരേസമയം രണ്ട് ക്യാപ്റ്റന്മാർക്ക് പുറമെ ഏഴ് യാത്രക്കാർക്ക് സഞ്ചരിക്കാം. മണിക്കൂറിൽ ഏകദേശം 246 കിലോമീറ്റർ വേഗത്തിൽ പറക്കാനാകും. സമുദ്രനിരപ്പിൽനിന്ന് 20,000 അടി ഉയരത്തിൽവരെ പറന്നുപൊങ്ങാനുള്ള ശേഷിയുണ്ട്. ഹെലികോപ്റ്ററിൽ ലുലു ഗ്രൂപ്പിന്റെ ലോഗോയും യൂസഫലിയുടെ പേരിന്റെ ആദ്യാക്ഷരമായ ‘വൈ’യും ആലേഖനം ചെയ്തിട്ടുണ്ട്.
ഈ വര്‍ഷം മാര്‍ച്ചില്‍ എയർബസ് ‘എച്ച് 145 ഹെലികോപ്റ്റര്‍ വാങ്ങിയ ആര്‍പി ഗ്രൂപ്പ് കമ്പനികളുടെ ചെയര്‍മാന്‍ രവി പിള്ളയാണ് ഈ ആഡംബര ഹെലികോപ്റ്റര്‍ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരന്‍.
Comments
0 comment