Advertisement
Contact us to Advertise here
തിരുവനന്തപുരം : ഐ.എൻ.ടി.യു.സിയുമായുള്ള തർക്കം പരിഹരിച്ചതായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു. ഐ.എൻ.ടി.യു.സി കോൺഗ്രസ് പാർട്ടിയുടെ അവിഭാജ്യ ഘടകമാണെന്നും കെ.സുധാകരൻ വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് കെ.പി.സി.സി പ്രസിഡന്റിന്റെ പ്രതികരണം.
ഐ.എൻ.ടി.യു.സി കോൺഗ്രസിന്റെ സ്വന്തമാണെന്ന് സതീശൻ പറഞ്ഞിരുന്നതായി സുധാകരൻ വ്യക്തമാക്കി. തർക്കമുണ്ടാക്കിയത് മാദ്ധ്യമങ്ങളാണ്, കേരളത്തിൽ ഐ. എൻ.ടി.യു.സി പ്രവർത്തനം മാതൃകാപരമാണെന്നും പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തവർക്കെതിരെ നടപടിയുണ്ടാകുമെന്നും കെ.പി.സി.സി പ്രസിഡന്റ് കൂട്ടിച്ചേർത്തു. വിഷയത്തിൽ കോട്ടയം ഡി.സി.സി അദ്ധ്യക്ഷൻ നാട്ടകം സുരേഷിനോട് വിശദീകരണം തേടുമെന്നും സുധാകരൻ അറിയിച്ചു
കെ വി തോമസുമായി വ്യക്തിപരമായി നല്ല ബന്ധമാണുള്ളതെന്നും സുധാകരൻ പറഞ്ഞു. ചങ്ങനാശേരിക്ക് പിന്നാലെ കഴക്കൂട്ടത്തും പ്രതിപക്ഷ നേതാവിനെതിരെ ഐ.എൻ.ടി.യു.സി പ്രതിഷേധവുമായി തെരുവിലിറങ്ങിയതോടെയാണ് തർക്കം കെ.പി.സി.സി ഗൗരവത്തിലെടുത്തത്. പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനകളിൽ വ്യക്തത വേണമെന്ന് ഐ.എൻ.ടി.യു.സിയും കെ.പി.സി.സി നേത്യത്വത്തോട് ആവശ്യപ്പെട്ടിരുന്നു.
Comments
0 comment