നടിയുമായി അവിഹിതബന്ധം വിവാഹമോചനത്തിന് അപേക്ഷ നല്‍കി വിജയ്‌യുടെ ഭാര്യ സംഗീത

ചെന്നൈ : നടനും തമിഴക വെട്രി കഴകം ( ടിവികെ ) നേതാവുമായ വിജയ്‌യുടെ ഭാര്യ സംഗീത സോർണലിംഗം വിവാഹമോചനത്തിന് അപേക്ഷ നല്‍കി.

ചെങ്കല്‍പേട്ട് കുടുംബ കോടതിയിലാണ് അപേക്ഷ നല്‍കിയത്. ഒരു നടിയുമായുള്ള വിവാഹേതര ബന്ധം ചൂണ്ടിക്കാട്ടിയാണ് വിവാഹമോചനത്തിന് അപേക്ഷ നല്‍കിയത്.


1999 ഓഗസ്റ്റിലാണ് വിജയ്‌യും സംഗീതയും വിവാഹിതരായത്. ജേസണ്‍ സഞ്ജയ്, ദിവ്യ ഷാഷ എന്നിവരാണ് മക്കള്‍. വിജയ് ഒരു നടിയുമായി അവിഹിത ബന്ധത്തില്‍ ഏർപ്പെട്ടിട്ടുണ്ടെന്ന് 2021 ല്‍ സംഗീത കണ്ടെത്തിയതായി ഹർജിയില്‍ പറയുന്നു. ബന്ധം അവസാനിപ്പിക്കുമെന്ന് വിജയ് ഉറപ്പ് നല്‍കിയിട്ടും യാതൊരു പശ്ചാത്താപവുമില്ലാതെ ബന്ധം തുടർന്നുവെന്നും ഹർജിയില്‍ ആരോപിക്കുന്നു.


അതേസമയം, തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടുകൊണ്ട് തമിഴക വെട്രി കഴകം രാഷ്ട്രീയ രംഗത്ത് നിർണായക നീക്കങ്ങളിലേക്ക് കടക്കുകയാണ്. പാർട്ടി അദ്ധ്യക്ഷനായ വിജയ് പെരമ്പൂർ നിയമസഭാ മണ്ഡലത്തില്‍ നിന്ന് മത്സരിക്കണമെന്ന ആവശ്യം ഉയർത്തിക്കൊണ്ട് പാർട്ടി പ്രവർത്തകർ പ്രമേയം പാസാക്കിയിരുന്നു. 


ടിവികെ തിരഞ്ഞെടുപ്പ് പ്രചാരണ സമിതി സെക്രട്ടറി ആദവ് അർജുനയാണ് പ്രമേയം അവതരിപ്പിച്ചത്. വിജയ് യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. ഡിഎംകെ കോട്ടയാണ് പേരമ്പൂർ. 2021ല്‍ ഡിഎംകെയിലെ ആർ ഡി ശേഖർ 54,976 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച മണ്ഡലമാണിത്. ശേഖർ നേടിയത് ആകെ പോള്‍ ചെയ്തതിന്റെ 52.93 ശതമാനം വോട്ട് ആയിരുന്നു.