എറണാകുളം റവന്യൂ കലോത്സവത്തിൽ നേട്ടങ്ങളുടെ തിളക്കവുമായി അൽദ ഖദീജ

അഞ്ച് ഇനങ്ങളിൽ മികവ് തെളിയിച്ച് മൂവാറ്റുപുഴ സെന്റ് അഗസ്റ്റിൻ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി.

മൂവാറ്റുപുഴ : എറണാകുളം റവന്യൂ കലോത്സവത്തിൽ മികവ് തെളിയിച്ച് മൂവാറ്റുപുഴ സെന്റ് അഗസ്റ്റിൻ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി അൽദ ഖദീജ.

കോലഞ്ചേരിയിൽ നടന്ന റവന്യൂ കലോത്സവത്തിലാണ് വിവിധ മത്സര ഇനങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച് അൽദ ശ്രദ്ധേയയായത്.

മാർഗംകളിയിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയ അൽദ മാപ്പിളപ്പാട്ട്, ലളിതഗാനം, ദേശഭക്തിഗാനം, ഗസൽ എന്നീ ഇനങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ച് എ ഗ്രേഡ് കരസ്ഥമാക്കി. അഞ്ച് മത്സര ഇനങ്ങളിലായി മികച്ച വിജയം നേടിയാണ് അൽദ കലോത്സവത്തിലെ താരമായത്.


കഴിഞ്ഞ തവണ തൃശൂരിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിലും അൽദ ഖദീജ നേട്ടങ്ങൾ കൈവരിച്ചിരുന്നു.


പായിപ്ര സ്വദേശിനിയായ അൽദ, പോക്കളത്ത് വീട്ടിൽ ഷിനാജിന്റെയും പൈനായിൽ വീട്ടിൽ ജെസ്നയുടെയും മൂത്ത മകളാണ്.